
കൊച്ചി: ആളും ആരവവും ഇല്ലാതെ സ്വന്തം ഗ്രൗണ്ടില്‍ ആദ്യമായി പന്ത് തട്ടി കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരായ മഞ്ഞപ്പട ടീമിനെ ബഹിഷ്‌കരിച്ചതോടെ ഗ്യാലറിയില്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു. മത്സരം സമനിലയില്‍ കലാശിച്ചതോടെ വന്നവര്‍ക്കും നിരാശ. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മെച്ചപ്പെട്ടെന്ന് കുഞ്ഞു ആരാധകര്‍ അവകാശപ്പെട്ടു. ഒഴിഞ്ഞ ഗ്യാലറി, തുടക്കത്തില്‍ വിരസമായ കളി. പതിവുപോലെയാകും മത്സരഫലം എന്നു കരുതിയ നേരത്ത് ബ്ലാസ്റ്റേഴ്സ് മുന്നില്‍, പക്ഷെ ഗ്യാലറിയില്‍ അത് ആഘോഷിക്കാന്‍ മഞ്ഞപ്പട ഉണ്ടായിരുന്നില്ല.
ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഗോള്‍ അടിക്കുമ്പോള്‍ കയ്യടിക്കാന് പന്ത്രണ്ടാമന്‍ ഇല്ലാതെയപോയ ആദ്യത്തെ കളി. വിജയത്തുടര്‍ച്ച നേടാന്‍ ആയില്ലെകിലും പുതിയ കോചിന് കീഴില്‍ പ്രകടനം മെച്ചപ്പെട്ടു എന്നാശ്വസിക്കുന്നു ചിലര്‍. കാണികള്‍ ഇല്ലാത്ത പരിഭവം തുറന്നു പറഞ്ഞ് വിദേശ താരം ഫ്രഞ്ചോ. ബ്ലാസ്റ്റേഴ്സ് ടീമിലെ പന്ത്രണ്ടാമന്‍ എന്ന വിളിപ്പേരുള്ള മഞ്ഞപ്പടയാണ് ഇപ്പോള്‍ പിണങ്ങി നില്‍ക്കുന്നത്. കളി മികവ് കൊണ്ട് പിണക്കം മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനോ, നയ തന്ത്രത്തിലൂടെ പരിഹരിക്കാന്‍ മാനേജ്‌മെന്റിനോ കഴിഞ്ഞില്ലെങ്കില്‍ മഞ്ഞുപോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയാകും.
കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഓരോ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിരിഞ്ഞു. ഹോം ഗ്രൗണ്ടില്‍ ആദ്യജയത്തിന് അരികെ എത്തില്‍നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയ പ്രഹരം. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ഹൈലാന്‍ഡേഴ്‌സിനെ ഒപ്പമെത്തിച്ച് ലാല്‍റിയന്‍സുവാല ലാല്‍ബിയാക്‌നിയ. ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ എത്തിയത് നാല്‍പത്തിയൊന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിലൂടെ. ഗോളി അര്‍ഷ് ഷെയ്ഖിന്റെ മിന്നും സേവുകളും ബ്ലാസ്റ്റേഴ്‌സിന് തുണയായി. ഒന്‍പത് കളിയില്‍ അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പതിമൂന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പത്താമതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!