കേരള ബ്ലാസ്‌റ്റേഴ്‌സിന് സപ്രൈസ് ക്ലബിന്റെ ആപ്പ്; പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുമുണ്ടാവില്ല

Published : Jul 09, 2022, 11:54 AM IST
കേരള ബ്ലാസ്‌റ്റേഴ്‌സിന് സപ്രൈസ് ക്ലബിന്റെ ആപ്പ്; പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുമുണ്ടാവില്ല

Synopsis

പോളിഷ് ലീഗ് ടീം ലെഗിയ വാഴ്‌സോയില്‍ നിന്നാണ് റാഫേല്‍ ലോപ്പസ് സൈപ്രസ് ലീഗിലേക്ക് പോകുന്നത്. പോര്‍ച്ചുഗീസ് അണ്ടര്‍ 20 ടീമിന് വേണ്ടി കളിച്ച താരമാണ് 30കാരനായ റാഫേല്‍ ലോപ്പസ്.

കൊച്ചി: പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ലക്ഷ്യമിട്ടിരുന്ന പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ റാഫേല്‍ ലോപ്പസ് സൈപ്രസ് ലീഗ് ടീമായ എഇകെ ലാര്‍നാകയില്‍ ചേര്‍ന്നു. രണ്ട് സീസണിലേക്കാണ് കരാര്‍. കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും (Mumbai City FC) റാഫേല്‍ ലോപ്പസിനെ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. അല്‍വാരോ വാസ്‌ക്വെസിന് പകരം റാഫേല്‍ ലോപ്പസിനെ ടീമിലെത്തിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

പോളിഷ് ലീഗ് ടീം ലെഗിയ വാഴ്‌സോയില്‍ നിന്നാണ് റാഫേല്‍ ലോപ്പസ് സൈപ്രസ് ലീഗിലേക്ക് പോകുന്നത്. പോര്‍ച്ചുഗീസ് അണ്ടര്‍ 20 ടീമിന്
വേണ്ടി കളിച്ച താരമാണ് 30കാരനായ റാഫേല്‍ ലോപ്പസ്. അതേസമയം, സീസണിന് മുന്‍പുള്ള ആദ്യ വിദേശ സൈനിംഗ്  ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 സീസണ്‍ വരെ മഞ്ഞ ജഴ്സി അണിയും.

സ്റ്റേഡിയത്തില്‍ മദ്യം വിഐപികള്‍ക്ക് മാത്രം; മദ്യ ലഭ്യത ഇങ്ങനെ; ഖത്തര്‍ ലോകകപ്പിലെ മദ്യ നിയന്ത്രണം ഇങ്ങനെ

മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷോ സിറ്റി എഫ്സിയില്‍ ചേര്‍ന്നു. രണ്ട് സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്സിയിലേക്ക് കളം മാറി. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂട്ടുകെട്ടി. 

ചരിത്രം രചിക്കാന്‍ ജാബ്യൂര്‍, റെബക്കിനക്കെതിരെ; വിംബിള്‍ഡണ്‍ വനിതാ ജേതാവിനെ ഇന്നറിയാം

രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്. അതിനിടെ വിദേശതാരങ്ങളെ ടീമിലെത്തിക്കുന്നത് വൈകുന്നതിനെതിരെയുള്ള ആരാധകരുടെ രോഷത്തിന് രസകരമായ വീഡിയോയായി ബ്ലാസ്റ്റേഴ്‌സിന്റെ മറുപടിയുമെത്തി. ക്ഷമ വേണം,സമയമെടുക്കും എന്ന ടാഗ് ലൈനോടെയാണ് മഹേഷിന്റെ പ്രതികാരത്തിലെ തമാശരംഗം ചേര്‍ത്തുള്ള വീഡിയോ.

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍