നന്ദി കേരള, വാതിലുകള്‍ എനിക്കായി തുറന്നിടുന്നതില്‍; ഹൃദയംസ്പർശിയായ കുറിപ്പുമായി വുകോമനോവിച്ച്

Published : Jun 20, 2022, 11:15 AM ISTUpdated : Jun 20, 2022, 11:22 AM IST
നന്ദി കേരള, വാതിലുകള്‍ എനിക്കായി തുറന്നിടുന്നതില്‍; ഹൃദയംസ്പർശിയായ കുറിപ്പുമായി വുകോമനോവിച്ച്

Synopsis

തങ്ങളുടെ വീടുകളുടെ വാതിൽ തനിക്കായി തുറന്നതിൽ നന്ദിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ട്വിറ്ററിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്‍റെ(Ivan Vukomanovic) 45-ാം പിറന്നാളായിരുന്നു ഇന്നലെ. ജന്മദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സ്(KBFC) ആരാധകർക്ക് തുറന്നകത്തുമായി വുകോമനോവിച്ച് രംഗത്തെത്തി. തങ്ങളുടെ വീടുകളുടെ വാതിൽ തനിക്കായി തുറന്നതിൽ നന്ദിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ട്വിറ്ററിൽ കുറിച്ചു.

45-ാം ജന്മദിനത്തിൽ ഇന്നലെ രാവിലെ മുതൽ ഇവാൻ വുകോമനോവിച്ചിനെ തേടിയെത്തിയെത്തിയത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ഞപ്പടയുടെ അനവധി ആശംസകളാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം മനംനിറച്ചെന്ന് പറയുന്നു സെർബിയൻ പരിശീലകൻ. നന്ദിയെന്ന് ഒറ്റവാക്കിൽ പറയാനാകുന്നതല്ല ആരാധകരോടുള്ള കടപ്പാട്. എക്കാലവും ഓ‌ർമിക്കുന്ന വിജയക്കുതിപ്പ് ഒരുമിച്ച് നടത്താനായതിൽ സന്തോഷമെന്നും കഴിഞ്ഞ സീസണിലെ ഫൈനൽ പ്രവേശം ഓർമിപ്പിച്ച് ഇവാൻ വുകോമനോവിച്ച് കുറി‍ച്ചു. 

ആരാധകരുടെ വിലപ്പെട്ട സമയം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാറ്റിവച്ചത് ഹൃദയത്തെ സ്പർശിച്ചു. ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്‍റെ ഭാഗമായതിൽ അഭിമാനമെന്നും വുകോമനോവിച്ച് പറഞ്ഞു. ഐഎസ്എല്ലിന് ശേഷം ബെൽജിയത്തിലെ വീട്ടിലേക്ക് മടങ്ങിയ വുകോമനോവിച്ച് അടുത്തമാസം കൊച്ചിയിലെത്തി പരിശീലന ചുമതല ഏറ്റെടുക്കും. ഒക്ടോബർ 6നാണ് ഐഎസ്എൽ സീസൺ തുടങ്ങുന്നത്.

ISL : ഐഎസ്എല്‍ ഒരുക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ താരത്തെ ടീമിലെത്തിച്ചു

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ