ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍

Published : Feb 01, 2020, 07:20 PM IST
ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് മാറ്റങ്ങള്‍. കൊച്ചിയിലാണ് മത്സരം. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയെ നേരിട്ട ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ടീം വരുത്തിയത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് മാറ്റങ്ങള്‍. കൊച്ചിയിലാണ് മത്സരം. കഴിഞ്ഞ ആഴ്ച എഫ് സി ഗോവയെ നേരിട്ട ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ടീം വരുത്തിയത്. മധ്യനിരയില്‍ മുസ്തഫ നിങ്ങിന് പകരം ജീക്‌സണ്‍ സിങ് ടീമിലെത്തി. പ്രതിരോധത്തില്‍ വ്‌ളാട്‌കോ ദ്രോബറോവിന് പകരം ജിയാന്നി സ്വിവര്‍ലൂണിനേയും ഉള്‍പ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്‌സ്: ടി പി രഹനേഷ് (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, രാജു ഗെയ്കവാദ്, ജിയാന്നി സ്വിവര്‍ലൂണ്‍, ജെസ്സല്‍ കര്‍നെയ്‌റോ, സത്യസെന്‍ സിങ്, ജീക്‌സണ്‍ സിങ്, സെര്‍ജിയോ സിഡോഞ്ഞ, ഹാളിചരണ്‍ നര്‍സാരി, മെസി ബൗളി, ഒഗ്‌ബെഷെ.

14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് ഇത്രയും പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഇതുവരെ മൂന്ന് ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ആറ് തോല്‍വിയും അഞ്ച് സമനിലയും അക്കൗണ്ടിലുണ്ട്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ എഫ്‌സി 18 പോയിന്റുമായി ആറാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം