ഐഎസ്എല്‍: അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

By Web TeamFirst Published Mar 1, 2019, 8:21 AM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സീസണില്‍ ഇതുവരെ രണ്ട് കളിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്.

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സീസണില്‍ ഇതുവരെ രണ്ട് കളിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. വെറും പതിനാല് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 28 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഗുവാഹത്തിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് അവസാന മത്സരത്തിലും തോല്‍വി വഴങ്ങി. എഫ് സി ഗോവ ഏകപക്ഷീയമായ ഒരുഗോളിന് ചെന്നൈയിനെ തോല്‍പിച്ചു. ഇരുപത്തിയാറാം മിനിറ്റില്‍ കോറോയാണ് ഗോള്‍ നേടിയത്. ഗോവ നേരത്തേ പ്ലേ ഓഫിലെത്തിയിരുന്നു. പത്താം ജയത്തോടെ 34 പോയിന്റുമായി ഗോവ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റാണെങ്കിലും ബംഗളൂരു എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. 18 കളിയില്‍ രണ്ട് ജയം മാത്രം നേടിയ ചെന്നൈയിന് ഇത്തവണ പോയിന്റ് രണ്ടക്കത്തില്‍ എത്തിക്കാനായില്ല.

click me!