പോർച്ചുഗീസ് താരം ടിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

Published : Oct 08, 2025, 09:01 PM IST
Tiago Alves

Synopsis

മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള ആൽവെസിന്‍റെ കഴിവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.

കൊച്ചി: വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ആൽവെസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ആൽവെസ് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവാണ് വ്യത്യസ്തനാക്കുന്നത്. പ്രധാനമായും ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്‍റർ ഫോർവേഡായും അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും തന്‍റെ മികവ് കളത്തിൽ തെളിയിച്ചിട്ടുണ്ട്. പോർച്ചുഗലിന്‍റെ പ്രശസ്തമായ സ്പോർട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് അദ്ദേഹത്തിന് വഴി തുറന്നു.

ആൽവെസിന്‍റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ഉണ്ടായത് ജപ്പാനിലാണ്. ജെ2 ലീഗിൽ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി അദ്ദേഹം തിളങ്ങി. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.

മികച്ച ടീമിനെ ഒരുക്കാന്‍ ബ്ലാസ്റ്റേഴ്സ്

ടിയാഗോയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ, കരോളിസ് സ്കിൻകിസ് പറഞ്ഞു. പല ലീഗുകളിലും തന്റെ കഴിവ് തെളിയിച്ച കളിക്കാരനാണ് അദ്ദേഹം. പല റോളുകളിലും കളിക്കാനുള്ള കഴിവും ഗോൾ അടിക്കാനുള്ള മികവും ടീമിന് വലിയ ശക്തിയാകും. ഞങ്ങളുടെ മുന്നേറ്റനിരക്ക് ഇത് കൂടുതൽ കരുത്തും വേഗതയും നൽകുമെന്നും കോളിന്‍സ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഈ പുതിയ തുടക്കത്തിൽ വളരെ സന്തോഷവാനാണെന്ന് ടിയാഗോ ആൽവെസ് പറഞ്ഞു. ഏഷ്യയിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ കിട്ടിയ നല്ല അവസരമാണിതെന്നും ടിയാഗോ ആൽവെസ് പറഞ്ഞു.

ഈ സീസണിൽ ഒരു മികച്ച ടീമിനെ ഉണ്ടാക്കാനാണ് ടീം ശ്രമിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ, അഭിക് ചാറ്റർജി പറഞ്ഞു. വിവിധ ആക്രമണ റോളുകളിൽ കളിക്കാനുള്ള ടിയാഗോയുടെ കഴിവും യൂറോപ്പിലെയും ഏഷ്യയിലെയും പരിചയവും ഞങ്ങളുടെ കളി രീതിക്ക് ചേർന്നതാണ്. അദ്ദേഹത്തിന്‍റെ മികച്ച നിലവാരം, പ്രത്യേകിച്ച് കളി എപ്പോൾ വേണമെങ്കിലും മാറ്റിമറിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ്, ടീമിന് ഗുണം ചെയ്യും. ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ ടിയാഗോ പ്രധാനിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ കളി ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും അഭിക് ചാറ്റർജി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ