
ബെംഗളൂരു: മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദിനെയും മുഹമ്മദ് ഉവൈസിനേയും ഉൾപ്പെടുത്തി, ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനെ നേരിടാനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം സുനിൽ ഛേത്രിയും പരിക്കിൽനിന്ന് മുക്തനായ സന്ദേശ് ജിംഗാനും തിരിച്ചെത്തി. യുവ മലയാളിതാരം മുഹമ്മദ് സുഹൈൽ റിസർവ് താരങ്ങളുടെ പട്ടികയിലുണ്ട്. കാഫ നേഷന്‍സ് കപ്പില്‍ കളിച്ച 10 താരങ്ങളെ ഒഴിവാക്കിയാണ് കോച്ച് കാലിദ് ജമീല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
കാഫ നേഷന്‍സ് കപ്പില്‍ കളിച്ച മന്‍വീര്‍ സിംഗ് ജൂനിയര്‍, ജീക്സണ്‍ സിംഗ്, ഹൃത്വിക് തിവാരി, ബോറിസ് സിംഗ്, ഇര്‍ഫാന്‍ യദ്‌വാദ്, ചിങ്‌ലെന്‍സന സിംഗ്, നവോറം റോഷന്‍ സിംഗ്, എം എസ് ജിതിന്‍, മലയാളി താരം ആഷിഖ് കുരുണിയൻ, സുരേഷ് സിംഗ് എന്നിവരെയാണ് ഒഴിവാക്കിയത്. വ്യാഴാഴ്ച സിംഗപ്പൂരിലാണ് ഗ്രൂപ്പ് സിയിലെ നിർണായ മത്സരം. ഈമാസം പതിനാലിന് ഗോവയിലാണ് രണ്ടാംപാദ മത്സരം. രണ്ട് കളിയിൽ ഒരു പോയിന്റുളള ഇന്ത്യ, ഗ്രൂപ്പിൽ അവസാന സ്ഥാനത്തും നാല് പോയന്‍റുള്ള സിംഗപ്പൂർ ഒന്നാംസ്ഥാനത്തുമാണ്.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു.
ഡിഫൻഡർമാർ: അൻവർ അലി, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം.
ഫോർവേഡുകൾ: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക