
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഡ്യുറന്റ് കപ്പില്‍ കളിക്കും. ഗ്രൂപ്പ് ഡിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (North East United), ഒഡിഷ എഫ് സി, സുദേവ ഡെല്‍ഹി, ആര്‍മി ഗ്രീന്‍ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം മത്സരിക്കുക. 131-ാമത് ഡ്യൂറന്റ് കപ്പ് ഇത്തവണ പശ്ചിമ ബംഗാളിന് പുറമെ അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഇംഫാല്‍ എന്നീ നഗരങ്ങളിലാണ് മത്സരം നടക്കുക.
ആദ്യമായാണ് ഡ്യൂറന്റ് കപ്പ് അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എണ്ണം പതിനാറില്‍ നിന്ന് ഇരുപതായി ഉയര്‍ത്തിയിട്ടുണ്ട്. ഡ്യൂറന്റ് കപ്പിന്റെ മോശം സംഘാടനത്തിനെതിരെയും ഗ്രൗണ്ടുകളുടെ നിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്‌സ് എതിര്‍പ്പ് അറിയിച്ചിരുന്നു. ആഗസ്റ്റ് 16 മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. ഉദ്ഘാടന മത്സരവും ഫൈനലും കൊല്‍ക്കത്തയിലാണ്.
ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം വിദേശതാരം
ഐഎസ്എല്ലിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തെ വിദേശതാരത്തെ ടീമിലെത്തിച്ചു. യുക്രെയ്ന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ കാലിയൂഷ്ണിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ വായ്പാ കരാര്‍ അടിസ്ഥാനത്തിലാണ് താരം ടീമിലെത്തിയത്.
ഗ്രീക്ക്- ഓസ്‌ട്രേലിയന്‍ താരം ജിയാനു, സ്പാനിഷ് താരം വിക്ടര്‍ മോണ്‍ഗില്‍, എന്നിവര്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുന്ന വിദേശതാരമാണ് ഇവാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!