മുന്നേറ്റനിരയ്ക്ക് പുതിയ വേഗത; റാംലുൻഛുങ്ങയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Published : Oct 05, 2026, 06:00 PM IST
Ramhlunchhunga

Synopsis

മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ 2020-ൽ ഐസ്വാൾ എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്.

കൊച്ചി: ഐഎസ്എൽ പതിമൂന്നാം സീസണ് മുന്നോടിയായി മുന്നേറ്റനിര കൂടുതൽ ശക്തമാക്കാൻ ഇന്ത്യൻ വിങ്ങർ റാംലുൻഛുങ്ങയെ (ഛുങ്ങ ഹ്മാർ) സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌‌സി. എസ് സി ഡൽഹിയിൽ നിന്നാണ് 25 കാരനായ മിസോറം താരം ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാകുന്നത്. 2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ 2020-ൽ ഐസ്വാൾ എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്. തുടർന്ന് ഹൈദരാബാദ് എഫ്‌സിയിലെത്തിയ താരം 2022-23 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ശ്രീനിധി ഡെക്കാനായി മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീനിധിക്കായി 22 ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടി. ഹൈദരാബാദ് എഫ്‌സിയിൽ തിരിച്ചെത്തിയ ശേഷം 2023-24 സീസണിൽ ഐഎസ്എല്ലിലും അരങ്ങേറ്റം കുറിച്ചു. വിംഗുകളിലൂടെ അതിവേഗം പന്തുമായി കുതിക്കാനും എതിർ പ്രതിരോധനിരയെ അനായാസം മറികടക്കാനുമുള്ള മിടുക്കാണ് റാംലുൻഛുങ്ങയുടെ പ്രധാന കരുത്ത്. മികച്ച ബോൾ കൺട്രോളും വേഗതയും അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാൻ സാധിക്കുമെന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകും.

ഐ ലീഗിലെയും ഐഎസ്എല്ലിലെയും അനുഭവസമ്പത്തുമായി എത്തുന്ന റാംലുൻഛുങ്ങയുടെ വരവ് വരാനിരിക്കുന്ന സീസണിൽ ടീമിന് വലിയ കരുത്താകും. ഐഎസ്എൽ സീസണിന് മുന്നോടിയായി ചെന്നൈയിൽ നടക്കുന്ന പ്രീസീസൺ ക്യാമ്പിൽ ചേർന്ന താരം സഹതാരങ്ങൾക്കൊപ്പം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും?
ഇന്ത്യ നാളെ സൗഹൃദ മത്സരത്തില്‍ ഉറുഗ്വെയ്‌ക്കെതിരെ; ടിക്കറ്റ് നിരക്കില്‍ വന്‍ വിലക്കുറവ്