ഗോൾവല കാക്കാൻ അമരീന്ദർ, മധ്യനിരയിൽ യാസിർ; സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Published : Oct 04, 2026, 01:15 PM IST
Amrinder Singh-Mohammad Yasir

Synopsis

ഒഡീഷ എഫ്‌സിയിൽ നിന്നാണ് 33കാരനായ ഗോൾകീപ്പർ അമരീന്ദർ സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.എഫ്‌സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്‍റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഇരുവരും സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2026-27 സീസണിന്‍റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്.

ഒഡീഷ എഫ്‌സിയിൽ നിന്നാണ് 33കാരനായ ഗോൾകീപ്പർ അമരീന്ദർ സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യൻ ഫുട്ബോളിലും നീണ്ട വർഷത്തെ പരിചയസമ്പത്തുള്ള അമരീന്ദർ മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, മോഹൻ ബഗാൻ, ഒഡീഷ എഫ്‌സി എന്നീ ടീമുകൾക്കായും ഇന്ത്യൻ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടങ്ങൾ നേടിയ ടീമുകളുടെ ഭാഗമായിരുന്ന താരം, സമ്മർദ്ദഘട്ടങ്ങളിൽ കാത്തുസൂക്ഷിക്കുന്ന ശാന്തതയും കൃത്യമായ പൊസിഷനിംഗും കൊണ്ടാണ് ശ്രദ്ധേയനായത്. അമരീന്ദറിന്റെ സാന്നിധ്യം ടീമിന്റെ ഗോൾകീപ്പിംഗ് നിരയ്ക്ക് വലിയ കരുത്താകും.

എഫ്‌സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. വിംഗുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ മികവുള്ള താരം 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമാണ്. നേരത്തെ എഫ്‌സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ യാസിർ 2021 ൽ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. പന്തുമായി മുന്നേറാനും കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ തുറന്നെടുക്കാനും മിടുക്കനായ താരം ടീമിന്റെ അറ്റാക്കിംഗ് നിരയ്ക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും. പുതിയ സീസണായി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് അമരീന്ദറിന്റെയും യാസിറിന്‍റെയും വരവ് വലിയ മുതൽക്കൂട്ടാണ്. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ഇരുവരും ചെന്നൈയിലെ പ്രീ-സീസൺ ക്യാമ്പിൽ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'60 കോടി കൊടുത്തു തോൽക്കാൻ നാണമില്ലേ', അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെതിരെ പൊട്ടിത്തെറിച്ച് ബൂട്ടിയ
ഗോള്‍ മഴ പെയ്യിച്ച് അര്‍ജന്‍റീന, സൗഹൃദ മത്സരത്തില്‍ ബുർക്കിന ഫാസോയെ തകര്‍ത്തത് എതിരില്ലാത്ത 7 ഗോളിന്