ഐ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും

By Web TeamFirst Published Mar 26, 2019, 4:01 PM IST
Highlights

ഉടച്ചുവാര്‍ക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇത്തവണ ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെ ക്ലബിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. റിയല്‍ കശ്മീര്‍ ഗോള്‍കീപ്പറെ രണ്ടുവര്‍ഷ കരാറിനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.

കൊച്ചി: ഉടച്ചുവാര്‍ക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇത്തവണ ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെ ക്ലബിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. റിയല്‍ കശ്മീര്‍ ഗോള്‍കീപ്പറെ രണ്ടുവര്‍ഷ കരാറിനാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. നേരത്തേ, ഗോകുലം കേരളയുടെ ഗോളിയായിരുന്നു മുംബൈ സ്വദേശിയായ ബിലാല്‍ ഖാന്‍. 

ഗോകുലത്തില്‍ നിന്ന് പൂനെ സിറ്റിയിലേക്ക് മാറിയ ബിലാല്‍ വായ്പാ അടിസ്ഥാനത്തിലാണ് ഈ സീസണില്‍ റിയല്‍ കശ്മീരിനായി കളിച്ചത്. തുടന്ന് സീസണിലെ എല്ലാ മത്സരങ്ങളിലും റിയല്‍ കശ്മീരിന്റെ ഗോള്‍വലയം കാത്തത് ഇരുപത്തിയഞ്ചുകാരനായ ബിലാല്‍ ആയിരുന്നു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിംഗാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെ മറ്റൊരു ഗോള്‍കീപ്പര്‍.

നേരത്തെ, ഇന്ത്യന്‍ ആരോസില്‍ നിന്ന് മലയാളി താരം കെ.പി രാഹുലിനേയും ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെത്തിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിരുന്നു. ഐ ലീഗില്‍ അഞ്ച് ഗോളും രാഹുല്‍ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ആരോസ് ടീമിലും രാഹുല്‍ അംഗമായിരുന്നു.

click me!