രണ്ടും കല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; മുന്‍ നെതര്‍ലന്‍ഡ്‌സ് താരവുമായി കരാര്‍ ഒപ്പിട്ടു

Published : Jun 26, 2019, 09:27 PM IST
രണ്ടും കല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; മുന്‍ നെതര്‍ലന്‍ഡ്‌സ് താരവുമായി കരാര്‍ ഒപ്പിട്ടു

Synopsis

നെതര്‍ലന്‍ഡ്‌സിന് വേണ്ടി അണ്ടര്‍ 21 ഫുട്‌ബോള്‍ കളിച്ച ജിയാന്നി സുയിവര്‍ലൂണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച താരമാണ് സുയിവര്‍ലൂണ്‍.

കൊച്ചി: നെതര്‍ലന്‍ഡ്‌സിന് വേണ്ടി അണ്ടര്‍ 21 ഫുട്‌ബോള്‍ കളിച്ച ജിയാന്നി സുയിവര്‍ലൂണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച താരമാണ് സുയിവര്‍ലൂണ്‍. ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

32കാരനായ സുയിവര്‍ലൂണ്‍ ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ബ്രോം, സ്പാനിഷ് ക്ലബ് മയോര്‍ക്ക, ഡച്ച് ക്ലബായ ഫെയനൂര്‍ഡ് റോട്ടര്‍ഡാം എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സുയിവര്‍ലൂണിനെ ഉപയോഗിക്കാം. 

കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച സുയിവര്‍ലൂണ്‍ രണ്ട് ഗോളുകളും നേടി. ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ സൈന്‍ ചെയ്യുന്ന നാലാമത്തെ വിദേശ താരമാകും സുയിവര്‍ലൂണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്