
കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വമ്പന്‍ പോരാട്ടം. ബംഗളുരു എഫ്‌സിക്കെതിരായ മത്സരം ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങും. ബംഗളുരുവില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറിയെത്തിയ ഹര്‍മന്‍ജോത് ഖബ്രയാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
താരമെന്ന നിലയില്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ബ്ലാസറ്റേഴ്‌സിന് കഴിയുമെന്നും ഖബ്ര പറഞ്ഞു. പരിശീലനസഷനില്‍ പോലും പിന്നില്‍ പോകാന്‍ ഇഷ്ടമില്ലാത്ത പോരാളിയാണ് ഖബ്ര. 102 ഐഎസ്എല്‍ മത്സരങ്ങളില്‍ 29 മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും.
ബംഗളുരു എഫ്‌സി താരമായിരുന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വെറുക്കപ്പെട്ടവനായിരുന്നു. കൂടുമാറ്റത്തോടെ മഞ്ഞപ്പടയുടെ സ്‌നേഹം കിട്ടിത്തുടങ്ങിയെന്നാണ് താരത്തിന്റെ വിശ്വാസം.
മധ്യനിരയില്‍ കളി നിയന്ത്രിക്കാനാണ് ഇഷ്ടമെങ്കിലും ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറെന്നും പറയുന്നു ഖബ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!