ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; എതിരാളി ഇന്റര്‍ കാശി

Published : Oct 11, 2026, 12:54 PM IST
Kerala Blasters

Synopsis

ഐഎസ്എൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്റര്‍കാശിയെ നേരിടും. പുതിയ ഉടമകൾക്കും പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിനും കീഴിൽ പുതിയ താരനിരയുമായാണ് മഞ്ഞപ്പട കളത്തിലിറങ്ങുന്നത്.

ലക്‌നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഇന്റര്‍കാശിയാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് പുനെയിലാണ് മത്സരം വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ, കടങ്ങളുടെ, തിരിച്ചടികളുടെ കഥകള്‍ക്ക് പരിഹാരം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. നിരാശയുടെ കഴിഞ്ഞ കാലം മറക്കാന്‍ കിരീടത്തിനേ കഴിയൂ. ഈ ബോധ്യത്തിലാകും ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ഓരോ മത്സരങ്ങള്‍ക്കും കളത്തിലിറങ്ങുക. പുതിയ ഉടമകളെത്തിയതോടെ ആക്ടീവാണ് മഞ്ഞപ്പട.

കൂടുതല്‍ താരങ്ങളെത്തുന്നു. പിണങ്ങി നിന്ന ആരാധക സംഘം ഉഷാറാകുന്നു. അങ്ങനെ ആകെ പൊസീറ്റീവ് മൂഡ്. കളത്തില്‍ ജയം കൂടി എത്തിയാല്‍ എല്ലാം സെറ്റ്. പോയ സീസണൊടുക്കും ബ്ലാസ്റ്റേഴ്‌സുമായി അത്ഭുതങ്ങള്‍ കാട്ടിയ ആഷ്‌ലി വെസ്റ്റ്‌വുഡെന്ന പരിശീലകനില്‍ വിശ്വസിക്കുന്നു ആരാധകര്‍. വിദേശ സൂപ്പര്‍ താരങ്ങളില്‍ അഡ്രിയാന്‍ ലൂണ തന്നെ മുമ്പന്‍. ആന്ദ്രെ ഗ്രീന്‍, മോമോ യാന്‍സാന്‍, ജെയിംസ് ബോള്‍ട്ടണ്‍, നെബോജ്ഷ കൊസോവോച്ച് എന്നിങ്ങനെ വിദേശ താരങ്ങള്‍. മുഹമ്മദ് സനാനും വിബിന്‍ മോഹനനുമടക്കം ഇന്ത്യന്‍ താരങ്ങള്‍. ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയിലാണ്. അടുത്ത ഞായറാഴ്ച്ച് രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ 25ന്.

പുത്തന്‍ താരങ്ങളുമായി മഞ്ഞപ്പട

ടീമിലെ മലയാളി വിങ്ങര്‍ മുഹമ്മദ് സനാനെ ജംഷഡ്പുരില്‍ നിന്നു റാഞ്ചിയ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയില്‍ നിന്നു പരിചയസമ്പന്നനായ ഗോളി അമരിന്ദര്‍ സിങ്ങിനെയും സ്വന്തമാക്കിയിട്ടുണ്ട്. ഗോവയുടെ മിഡ്ഫീല്‍ഡര്‍ സാഹില്‍ ടവോറയും വിങ്ങര്‍ മുഹമ്മദ് യാസിറും ഡല്‍ഹിയുടെ ഫോര്‍വേഡ് ചുംഗ ഹ്മറും ഇത്തവണത്തെ ശ്രദ്ധേയമായ താരവരവുകളാണ്. ഐഎഫ്എല്‍ ടീമുകളായ ഡയമണ്ട് ഹാര്‍ബറില്‍ നിന്നു മിഡ്ഫീല്‍ഡര്‍ പോള്‍ ഹ്മറും ചാന്‍മാരി എഫ്‌സിയില്‍ നിന്നു മിഡ്ഫീല്‍ഡര്‍ ജോയല്‍ മാവിയയും കൂടി ചേരുന്നതാണ് ഇന്ത്യന്‍ നവാഗതര്‍.

കഴിഞ്ഞ സീസണില്‍ വായ്പാടിസ്ഥാനത്തില്‍ മോഹന്‍ ബഗാനില്‍ കളിച്ച റൈറ്റ്ബാക്ക് അമേയ് രണവദെയും തിരിച്ചെത്തിയിട്ടുണ്ട്. നൊബോസാ കൊസോവീച്ച്, മോമോ യാന്‍സാനെനൊബോസാ കൊസോവീച്ച്, മോമോ യാന്‍സാനെ എന്നിങ്ങനെ കരുത്തരായ അതിഥികള്‍. കഴിഞ്ഞ സീസണില്‍ വിദേശ ലീഗില്‍ കളിച്ച ലൂണയെ തിരിച്ചെത്തിച്ച വെസ്റ്റ്വുഡ് വിദേശകൂട്ടാളികളായി കണ്ടെത്തിയവരെല്ലാം പുതിയ താരങ്ങള്‍. ഇംഗ്ലിഷ് വിങ്ങര്‍ ആന്ദ്രേ ഗ്രീന്‍, പ്രതിരോധനിരതാരം ജയിംസ് ബോള്‍ട്ടന്‍, ഗിനിയന്‍ സ്‌ട്രൈക്കര്‍ മോമോ യാന്‍സാനെ, മോണ്ടിനെഗ്രോ മിഡ്ഫീല്‍ഡര്‍ നെബോസാ കൊസോവീച്ച് എന്നിവരാണു ടീമിലെത്തിയ വിദേശതാരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ക്രിസ്റ്റ്യാനോ തിരിച്ചെത്തണമെന്നാണ് പരിശീലകന്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത്'; പോര്‍ച്ചുഗല്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ആദ്യ മത്സരം