
തിരുവനന്തപുരം:കേരള പോലീസിന്റെ പുരുഷവിഭാഗം ഫുട്ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്.
നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം.
മാതൃകയും വിശദവിവരങ്ങളും www.keralapolice.gov.in എന്ന സൈറ്റില്‍ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!