ലോകകപ്പ് ആവേശം; കോഴിക്കോട് പുതിയപാലത്ത് ഫൈനൽ പോരാട്ടത്തിന് വൻ ജനക്കൂട്ടമൊരുങ്ങുന്നു

Published : Jul 18, 2026, 03:52 PM IST
Kozhikkode Football Live

Synopsis

ലോകകപ്പ് ഫൈനലിന്റെ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും പുതിയപാലത്തേക്ക് ഒഴുകിയെത്തുകയെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ഫൈനൽ പോരാട്ടം വിരൽത്തുമ്പിലെത്തി നിൽക്കെ, കാൽപന്തുകളിയുടെ ആവേശക്കടലായി മാറാൻ കോഴിക്കോട് പുതിയപാലം. ഫാസ്കോ പുതിയപാലം (FASCO) കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ (KDFA) സഹകരണത്തോടെ നടത്തുന്ന ലോകകപ്പ് പബ്ലിക് സ്‌ക്രീനിംഗിൽ കാലിക്കറ്റ് ഫുട്ബോൾ ക്ലബും പങ്കുചേർന്നു. ഇതോടെ സ്ക്രീനിംഗ് നഗരത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന്റെ കളിത്തട്ടകം എന്നും കോഴിക്കോട് തന്നെയെന്ന് അടിവരയിടുന്നതാണ് പുതിയപാലത്തെ ഈ ജനക്കൂട്ടം.

ആദ്യദിനം മുതൽ സ്ക്രീനിംഗിലേക്ക് ഫുട്ബോൾ പ്രേമികളുടെ വൻ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങുന്ന ആയിരക്കണക്കിന് കാണികളാണ് ഓരോ മത്സരവും നേരിട്ട് സ്റ്റേഡിയത്തിൽ കാണുന്ന അതേ ആവേശത്തോടെ കാണുവാനായി സ്ക്രീനിന് മുന്നിലെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ഒന്നിച്ചുകൂടിയതോടെ ഇവിടം കോഴിക്കോടിന്റെ ഔദ്യോഗിക ഫുട്ബോൾ ഹബ്ബായി മാറി.

ഇനി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകരുടെ കാത്തിരിപ്പ് അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ ബിഗ് സ്ക്രീൻ പ്രൊജക്ഷൻ വെറുമൊരു കളിവിരുന്നിനപ്പുറം, അപരിചിതർ പോലും ഒരേ ടീമിനായി ചങ്കുപറിച്ച് മുദ്രാവാക്യം വിളിക്കുന്ന, എതിരാളികൾ പോലും കെട്ടിപ്പിടിച്ച് ആഹ്ലാദിക്കുന്ന വലിയൊരു ജനകീയോത്സവമായി മാറിക്കഴിഞ്ഞു. ഓരോ ഗോൾ പിറക്കുമ്പോഴും ആകാശമുയരുന്ന ആർപ്പുവിളികളാണ് പുതിയപാലത്ത് മുഴങ്ങിക്കേൾക്കുന്നത്. കേവലം കളി കാണൽ എന്നതിനപ്പുറം നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയായി ഈ സംരംഭം മാറിയിരിക്കുന്നു. കളി കാണാനെത്തിയവരുടെ ആർപ്പുവിളികളും പതാകകളും പാട്ടുകളുമെല്ലാം പുതിയപാലത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.

ലോകകപ്പ് ഫൈനലിന്റെ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും പുതിയപാലത്തേക്ക് ഒഴുകിയെത്തുകയെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നഗരത്തെ ഒന്നാകെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ ആഴ്ചകൾ നീണ്ട ഈ വലിയ ആഘോഷത്തിന് ഇതിലും മനോഹരമായ ഒരു സമാപനം വേറെയുണ്ടാകില്ല. കാൽപന്തിന്റെ കാര്യത്തിൽ കോഴിക്കോടിനെ വെല്ലാൻ മറ്റാരുമില്ലെന്ന് ഈ കായികക്കൂട്ടായ്മ ഒരിക്കൽക്കൂടി തെളിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടികളുടെ സമ്മാനത്തുക, ഫിഫ റാങ്കിംഗ്; മനസിലാ മനസോടെ ടീമുകള്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ കളിക്കാൻ കാരണം
കറന്‍റ് കട്ടില്ലാതെ ലോകകപ്പ് ഫൈനൽ കാണാം, വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസം, വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെ​ഗുലേറ്ററി കമ്മീഷൻ