ചാമ്പ്യന്‍സ്‌ ലീഗില്‍ മെസിയുടെ രണ്ട്‌ റെക്കോര്‍ഡുകള്‍ തകര്‍ന്നു, എംബാപെയും ഹാലന്‍ഡുമാണ്‌ പുതിയ അവകാശികള്‍

Published : Oct 15, 2026, 07:57 PM IST
KYLIAN EMBAPPE

Synopsis

ചാമ്പ്യന്‍സ്‌ ലീഗില്‍ നൂറാം മത്സരം അവിസ്‌മരണീയമാക്കാന്‍ എംബാപെക്ക്‌ സാധിച്ചു. തോല്‍വി മുന്നില്‍ കണ്ട ശേഷം റയല്‍ മാഡ്രിഡ്‌ ഗംഭീര തിരിച്ചുവരവ്‌ നടത്തി 4-3ന്‌ മത്സരം ജയിച്ചപ്പോള്‍ എംബാപെ ഒരു ഗോള്‍ നേടി. മെസിക്ക്‌ നൂറാം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തില്‍ സമനിലയായിരുന്നു(1-1).

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ മെസിയുടെ റെക്കോര്‍ഡ്‌ തകര്‍ത്ത്‌ കിലിയന്‍ എംബാപെ. ചാമ്പ്യന്‍സ്‌ ലീഗില്‍ നൂറ്‌ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ്‌ റയല്‍ മാഡ്രിഡ്‌ താരം സ്വന്തം പേരിലാക്കിയത്‌. എ എസ്‌ റോമയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ്‌ ഫ്രഞ്ച്‌ സ്‌ട്രൈക്കര്‍ ചരിത്ര നേട്ടം കൈവരിച്ചത്‌. 27 ദിവസവും 298 ദിവസവും പ്രായമുള്ളപ്പോഴാണ്‌ എംബാപെ നൂറാം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരം കളിച്ചത്‌. മെസി നൂറാം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരം കളിച്ചത്‌ 28 വയസുള്ളപ്പോഴാണ്‌. 2015 ഡിസംബറില്‍ എ എസ്‌ റോമക്കെതിരെ ആയിരുന്നു ബാഴ്‌സ താരമായിരുന്ന മെസിയുടെയും നൂറാം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരം എന്നത്‌ യാദൃച്ഛികതയായി.

നൂറാം മത്സരം അവിസ്‌മരണീയമാക്കാന്‍ എംബാപെക്ക്‌ സാധിച്ചു. തോല്‍വി മുന്നില്‍ കണ്ട ശേഷം റയല്‍ മാഡ്രിഡ്‌ ഗംഭീര തിരിച്ചുവരവ്‌ നടത്തി 4-3ന്‌ മത്സരം ജയിച്ചപ്പോള്‍ എംബാപെ ഒരു ഗോള്‍ നേടി. മെസിക്ക്‌ നൂറാം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തില്‍ സമനിലയായിരുന്നു(1-1). എംബാപെ ചാമ്പ്യന്‍സ്‌ ലീഗില്‍ മൂന്ന്‌ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്‌. ഫ്രഞ്ച്‌ ക്ലബ്ബായ മൊണാക്കോയ്‌ക്ക്‌ വേണ്ടി ഒമ്പത്‌ മത്സരം കളിച്ച എംബാപെ പി എസ്‌ ജിയ്‌ക്കാി 64 മത്സരം കളിച്ചു. റയലിനായി 27 താം മത്സരമാണ്‌ എംബാപെ കളിച്ചത്‌. ഈ മത്സരത്തോടെ ചാമ്പ്യന്‍സ്‌ ലീഗില്‍ എംബാപെയുടെ ആകെ ഗോള്‍ നേട്ടം 72 ആയി. ഇതോടെ, 71 ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിനെ മറികടന്ന്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി എംബാപെ മാറി.

2016 സെപ്‌തംബറില്‍ പതിനേഴാം വയസിലാണ്‌ എംബാപെ ചാമ്പ്യന്‍സ്‌ ലീഗില്‍ അരങ്ങേറുന്നത്‌. കഴിഞ്ഞ സീസണില്‍ പതിനഞ്ച്‌ ഗോളുകള്‍ നേടിയ എംബാപെ ചാമ്പ്യന്‍സ്‌ ലീഗിലെ ടോപ്‌ സ്‌കോററായിരുന്നു. ടൂര്‍ണമെന്റ്‌ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഹാട്രിക്കും എംബാപെ കഴിഞ്ഞ സീസണില്‍ നേടിയിരുന്നു. ഒളിമ്പ്യാകോസിനെതിരെ ആറ്‌ മിനുട്ട്‌ 42 സെക്കന്‍ഡ്‌സിലായിരുന്നു എംബാപെ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ മെസിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ്‌ എര്‍ലിംഗ്‌ ഹാലന്‍ഡ്‌ തകര്‍ത്തിട്ടുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ 60 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മെസിയുടെ റെക്കോര്‍ഡാണ്‌ മാഞ്ചസ്‌റ്റര്‍ സിറ്റി താരം തിരുത്തിയത്‌. പി എസ്‌ ജിക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ്‌ ഹാലന്‍ഡ്‌ മെസിയുടെ ഗോള്‍ സ്‌കോറിംഗ്‌ റെക്കോര്‍ഡ്‌ മറികടന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളില്‍ വിലക്ക്; ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം നഷ്ടമാകും
ചാമ്പ്യൻസ് ലീഗിൽ ഗോൾമഴ, അവസാന നിമിഷം അവിശ്വസനീയ തിരിച്ചുവരവുമായി റയൽ; സിറ്റിയെ വീഴ്ത്തി പിഎസ്‌ജി