
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് ഫ്രാന്‍സിലുള്ളതിനേക്കാള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ എംബാപ്പെ സൂപ്പര്‍ ഹിറ്റാണെന്നും രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
എംബാപ്പെ ഇന്ത്യന്‍ യുവതക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ്. ഒരുപക്ഷെ ഫ്രാന്‍സിലുള്ളതിനെക്കാള്‍ ആരാധകര്‍ എംബാപ്പെക്ക് ഇന്ത്യയിലുണ്ടാകും എന്നായിരുന്നു മോദിയുടെ വാക്കുകള്‍. കഴിഞ്ഞവര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് ഇംബാപ്പെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി നേടിയത്. അതിന് നാലു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു എംബാപ്പെ. 2018ല്‍ തന്നെ ലോക ഫുട്ബോളിലെ തന്‍റെ വരവറിയിച്ച എംബാപ്പെ കഴിഞ്ഞ ലോകകപ്പില്‍ എട്ടു ഗോളുകളുമായി ടോപ് സ്കോററായി.
ഇതില്‍ അര്‍ജന്‍റീനക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ നേടിയ ഹാട്രിക്കും ഉള്‍പ്പെടുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയിട്ടും എംബാപ്പെയുടെ ഫ്രാന്‍സിന് അര്‍ജന്‍റീനയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങേണ്ടിവന്നുയ എങ്കിലും ആരാധഝകരുടെ ഹൃദയം ജയിച്ചാണ് എംബാപ്പെ ഖത്തര്‍ ലോകകപ്പിനോട് വിടചൊല്ലിയത്.
ലോകകപ്പിന് പിന്നാലെ ഫ്രാന്‍സ് ദേശീയ ടീമിന്‍റെ നായകനായും എംബാപ്പെയെ തെരഞ്ഞെടുത്തിരുന്നു. ഫ്രഞ്ച് ലീഗില്‍ പി എസ് ജി താരമായ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനുള്ള തയാറെടുപ്പിലാണ്. പി എസ് ജിയുമായി അടുത്തവര്‍ഷം വരെ കരാറുള്ള എംബാപ്പെ കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് റയല്‍ മാഡ്രിഡ് ലോക ഫുട്ബോളിലെ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയത്. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹം വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!