സഹലിന് പകരം ബഗാന്‍ നായകന്‍ കൂടിയായ പ്രീതം കോടാല്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തും. റെക്കോര്‍ഡ് തുകക്കാവും കോടാല്‍ ബ്ലാസ്റ്റേഴ്സിലെത്തുക.
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് മധ്യനിര താരം സഹല്‍ അബ്ദുള്‍ സമദ് അടുത്ത ഐഎസ്എല്‍ സീസണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിനായി പന്ത് തട്ടും. കേരള ബ്ലാസ്റ്റേഴ്സുമായി 2025വരെ കരാറുള്ള സഹല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്കാണ് ബഗാനിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍, സഹലുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ബഗാന്‍ ഒപ്പുവെക്കുക. ഇത് പരസ്പര ധാരണയില്‍ രണ്ട് വര്‍ഷം കൂടി നീട്ടാനാവും. സഹലിന് പകരം ബഗാന്‍ നായകന്‍ കൂടിയായ പ്രീതം കോടാല്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തും. റെക്കോര്‍ഡ് തുകക്കാവും കോടാല്‍ ബ്ലാസ്റ്റേഴ്സിലെത്തുക.
കേരളാ ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ തുകയായി ഒന്നര കോടി രൂപയും സഹലിന് പ്രതിഫലമായി രണ്ടരക്കോടി രൂപയുമാണ് ബഗാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ഇരു ക്ലബ്ബുകളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്നലെയാണ് സഹലിന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിരക്കുകള്‍ കഴിഞ്ഞാല്‍ കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുടെ അല്‍ നസറിന് ഫിഫയുടെ വിലക്ക്! പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാനാവില്ല
സഹലിന് പുറമെ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലും ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ട് കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാള്‍ എഫ് സിയിലേക്കാണ് പ്രഭ്സുഖന്‍ ഗില്‍ പോയത്. സീസണില്‍ ഇതുവരെ വന്‍ താരങ്ങളുമായൊന്നും കരാറിലെത്തിയിട്ടില്ലെങ്കിലും വൈകാതെ പുതിയ താരങ്ങളുടെ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകള്‍ ബ്ലാസ്റ്റേഴ്സ് നല്‍കുന്നുണ്ട്. ഇഷാന്‍ പണ്ഡിതയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് കരുതുന്ന ഒരു താരം.
