റാമോസില്ലാതെ റയല്‍ ഇറങ്ങുന്നു; എതിരാളികള്‍ ഐബര്‍

By Web TeamFirst Published Apr 3, 2021, 9:36 AM IST
Highlights

28 കളിയിൽ 60 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ റയൽ. അത്‍ലറ്റിക്കോ മാഡ്രിഡ് 66 പോയിന്റുമായി ഒന്നും 62 പോയിന്റുമായി ബാഴ്സലോണ രണ്ടും സ്ഥാനങ്ങളിൽ. 

മാഡ്രിഡ്: രാജ്യാന്തര ഇടവേളയ്‌ക്ക് ശേഷം സ്‌പാനിഷ് ലീഗിലും ഇന്ന് മത്സരങ്ങൾ പുനരാരംഭിക്കും. കിരീട പ്രതീക്ഷ നിലനിർത്താൻ പൊരുതുന്ന റയൽ മാഡ്രിഡ് ഹോം ഗ്രൗണ്ടിൽ ഐബറിനെ നേരിടും. രാത്രി ഏഴേമുക്കാലിനാണ് കളി തുടങ്ങുക. 28 കളിയിൽ 60 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ റയൽ. അത്‍ലറ്റിക്കോ മാഡ്രിഡ് 66 പോയിന്റുമായി ഒന്നും 62 പോയിന്റുമായി ബാഴ്സലോണ രണ്ടും സ്ഥാനങ്ങളിൽ. പരിക്കേറ്റ നായകൻ സെർജിയോ റാമോസ് ഇല്ലാതെയാവും റയല്‍ ഇറങ്ങുക. 

ഇറ്റലിയില്‍ യുവന്‍റസിന് മത്സരം

ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസ് ഇന്ന് ടോറിനോയെ നേരിടും. ടോറിനോയുടെ മൈതാനത്ത് രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക. 27 കളിയിൽ 55 പോയിന്റുള്ള യുവന്റസ് ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ യുവന്റസിന് സെരി എയിൽ കിരീടം നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. 65 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാൻ രാത്രി പന്ത്രണ്ടേകാലിന് ബൊളോഗ്നയെയും എ സി മിലാൻ, സാംപ്ഡോറിയയെയും എ എസ് റോമ, സസോളോയെയും നേരിടും.

ബയേണും കളത്തില്‍

ജർമൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് ആർ ബി ലൈപ്സിഷിനെ നേരിടും. രാത്രി പത്തിന് ലൈപ്സിഷിന്റെ മൈതാനത്താണ് മത്സരം. 26 കളിയിൽ 61 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബയേൺ മ്യൂണിക്ക്. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്സ്കി ഇല്ലാതെയാവും ബയേൺ ലൈപ്സിഷിനെ നേരിടുക. 57 പോയിന്റുള്ള ലൈപ്സിഷ് ലീഗിൽ രണ്ടാം സ്ഥാനത്താണ്.

ഇടവേളയ്‌ക്ക് ശേഷം ക്ലബ് ഫുട്ബോള്‍ ആരവം; പ്രീമിയർ ലീഗിൽ ആഴ്‌സണല്‍-ലിവര്‍പൂള്‍ സൂപ്പര്‍പോര്

click me!