ബാഴ്‌സയ്‌ക്ക് പുതുയുഗപ്പിറവി; ലാ ലീഗയില്‍ ജയത്തുടക്കം

Published : Aug 16, 2021, 07:38 AM ISTUpdated : Aug 16, 2021, 07:42 AM IST
ബാഴ്‌സയ്‌ക്ക് പുതുയുഗപ്പിറവി; ലാ ലീഗയില്‍ ജയത്തുടക്കം

Synopsis

സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്‌സലോണ നേടിയത്. 19-ാം മിനുറ്റില്‍ ജെറാഡ് പിക്വേ ഹെഡറിലൂടെ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. 

ബാഴ്‌സലോണ: മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി സ്‌പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ. ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്‌സയ്‌ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് ഇരട്ട ഗോള്‍ നേടി. 

സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്‌സലോണ നേടിയത്. 19-ാം മിനുറ്റില്‍ ജെറാഡ് പിക്വേ ഹെഡറിലൂടെ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. പിന്നാലെ 45+2, 59 മിനുറ്റുകളില്‍ ബ്രാത്ത്‌വെയ്റ്റ് ഇരട്ട ഗോളുമായി മൂന്ന് ഗോള്‍ ലീഡ് സമ്മാനിച്ചു. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ സെര്‍ജിയോ റോബര്‍ട്ടോ(90+1) ബാഴ്‌സയുടെ പട്ടിക പൂര്‍ത്തിയാക്കി. അതേസമയം 82, 85 മിനുറ്റുകളിലായിരുന്നു സോഡിഡാഡിന്‍റെ മറുപടി ഗോളുകള്‍. 

അത്‌ലറ്റികോ മാഡ്രിഡിന് ജയം

ലാ ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ തുടങ്ങി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ അത്‌ലറ്റികോ ഒന്നിനെതിരെ രണ്ട് ഗോളിന് സെല്‍റ്റാ വിഗോയ്‌ക്കെതിരെ ജയിച്ചു. എയ്ഞ്ചല്‍ കൊറെയ നേടിയ രണ്ട് ഗോളാണ് ഡിയേഗോ സിമിയോണിക്കും സംഘത്തിനും ജയമൊരുക്കിയത്. 23, 64 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. ഇയാഗോ അസ്പാസ് സെല്‍റ്റയ്‌ക്കായി ഗോള്‍ മടക്കി.

സീസണില്‍ ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റികോ മാഡ്രിഡിനും പുറമെ റയല്‍ മാഡ്രിഡ്, സെവിയ്യ, വലന്‍സിയ ക്ലബുകളും ആദ്യ മത്സരത്തില്‍ വിജയം നേടിയിട്ടുണ്ട്. 

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം; ലാ ലിഗയില്‍ അത്‌ലറ്റികോയ്ക്ക് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്