
പാരിസ്: സൂപ്പർ താരങ്ങളായ നെയ്‌മറിന്‍റെയും (Neymar) കിലിയൻ എംബാപ്പെയുടേയും (Kylian Mbappe) ഹാട്രിക് മികവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ (Ligue 1) പിഎസ്‌ജിക്ക് (PSG) തകർപ്പൻ ജയം. ക്ലെർമോണ്ടിനെ (Clemont Foot) ഒന്നിനെതിരെ ആറ് ഗോളിന് പിഎസ്‌ജി (PSG) തകർത്തു. ഹാട്രിക് അസിസ്റ്റുമായി ലിയോണല്‍ മെസിയും (Lionel Messi) താരമായി. 71 പോയിന്‍റുമായി പട്ടികയിൽ തലപ്പത്ത് തുടരുകയാണ് പിഎസ്‌ജി. പതിനേഴാംസ്ഥാനത്താണ് ക്ലെർമോണ്ട്
സ്‌പാനിഷ് ലീഗിൽ ഗെറ്റാഫയെ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. കാസെമിറോ, ലൂക്കാസ് വാസ്ക്വസ് എന്നിവരാണ് സ്കോറർമാർ. കാസെമിറോ 38-ാം മിനുറ്റിലും വാസ്‌ക്വസ് 68-ാം മിനുറ്റിലുമാണ് വല ചലിപ്പിച്ചത്. 72 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മുന്നിലാണ് റയൽ. രണ്ടാംസ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ 12 പോയിന്‍റിന്‍റെ ലീഡുണ്ട് റയലിന്.
ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്‍റെ ജൈത്രയാത്ര തുടരുന്നു. ബയേൺ ഏകപക്ഷീയമായ ഒരു ഗോളിന് ഓഗ്സ്ബർഗിനെ തോൽപിച്ചു. എൺപത്തിരണ്ടാം മിനിറ്റിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്‌കിയാണ് നിർണായക ഗോൾ നേടിയത്. 29 കളിയിൽ 69 പോയിന്‍റുമായാണ് ബയേൺ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
IPL 2022: റോയല്‍ ജയവുമായി ബാംഗ്ലൂര്‍; മുംബൈക്ക് നാലാം തോല്‍വി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!