PSG vs Brest : ലിയോണല്‍ മെസിയില്ല; പിഎസ്‍ജി ഇന്ന് ബ്രെസ്റ്റിനെതിരെ

Published : Jan 15, 2022, 02:19 PM ISTUpdated : Jan 15, 2022, 02:22 PM IST
PSG vs Brest : ലിയോണല്‍ മെസിയില്ല; പിഎസ്‍ജി ഇന്ന് ബ്രെസ്റ്റിനെതിരെ

Synopsis

എഞ്ചൽ ഡി മരിയ അടക്കമുള്ള താരങ്ങൾ കൊവിഡ് മുക്തരായി തിരിച്ചെത്തുന്നത് പിഎസ്‍ജിക്ക് ആശ്വാസമാണ്

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ (Ligue 1 2021-22) പിഎസ്‍ജി (PSG) ഇന്ന് ഇരുപത്തിയൊന്നാം റൗണ്ട് മത്സരത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ ബ്രെസ്റ്റാണ് (Brest) എതിരാളികൾ. കൊവിഡ് മുക്തനായെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുക്കാത്ത ലിയോണൽ മെസി (Lionel Messi) ഇന്നും കളിക്കില്ല. കഴിഞ്ഞയാഴ്ച ലിയോണിനെതിരെയും മെസി കളിച്ചിരുന്നില്ല. 

പരിക്കേറ്റ നെയ്മറും പിഎസ്‍ജി നിരയിലുണ്ടാവില്ല. എഞ്ചൽ ഡി മരിയ അടക്കമുള്ള താരങ്ങൾ കൊവിഡ് മുക്തരായി തിരിച്ചെത്തുന്നത് പിഎസ്‍ജിക്ക് ആശ്വാസമാണ്. 20 കളിയിൽ 47 പോയിന്‍റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് പിഎസ്‍ജി. രണ്ടാം സ്ഥാനത്തുള്ള നീസിനെക്കാൾ 11 പോയിന്‍റ് ലീഡുണ്ട് മൗറീസിയോ പൊച്ചെറ്റീനോയുടെ പിഎസ്‍ജിക്ക്. 

ഇംഗ്ലണ്ടിലും സൂപ്പർദിനം 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തീപാറും പോരാട്ടത്തിന്‍റെ ദിനമാണിന്ന്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വൈകിട്ട് ആറരയ്ക്ക് ചെൽസിയെ നേരിടും. കിരീടപ്പോരാട്ടത്തിൽ ഏറെ നിർണായകമായ മത്സരം സിറ്റിയുടെ മൈതാനത്താണ് നടക്കുക. ആദ്യപാദത്തിൽ ചെൽസിയുടെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ സിറ്റി ഒറ്റ ഗോളിന് ജയിച്ചിരുന്നു. 

ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും. സ്റ്റീവൻ ജെറാ‍ർ‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയാണ് എതിരാളികള്‍. രാത്രി പതിനൊന്നിന് ആസ്റ്റൻ വില്ലയുടെ മൈതാനത്താണ് മത്സരം. 19 കളിയിൽ 31 പോയിന്‍റുള്ള യുണൈറ്റഡ് ഏഴും 22 പോയിന്‍റുള്ള ആസ്റ്റൻ വില്ല പതിനാലും സ്ഥാനത്താണ്. രാത്രി എട്ടരയ്ക്ക് സതാംപ്ടൺ, വോൾവ്സിനെയും എവർട്ടൻ, നോർവിച്ച് സിറ്റിയെയും നേരിടും.

ISL 2021-22 : ഐഎസ്എല്ലിന് കൊവിഡ് ഭീഷണി; എടികെ മോഹൻ ബഗാൻ- ബെംഗളൂരു മത്സരവും മാറ്റി

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും