തര്‍ക്കം വേണ്ട, ആടുജീവിതം തന്നെ! എട്ടാം ബലണ്‍ ദ് ഓര്‍ സ്വന്തമാക്കിയ മെസിയെ തേടി എണ്ണമറ്റ നേട്ടങ്ങള്‍

Published : Oct 31, 2023, 10:15 AM IST
തര്‍ക്കം വേണ്ട, ആടുജീവിതം തന്നെ! എട്ടാം ബലണ്‍ ദ് ഓര്‍ സ്വന്തമാക്കിയ മെസിയെ തേടി എണ്ണമറ്റ നേട്ടങ്ങള്‍

Synopsis

ബലണ്‍ദോര്‍ നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരം. മൂന്ന് വ്യത്യസ്ത ക്ലബ്ബിനൊപ്പം ബലണ്‍ ദ് ഓറും നേടുന്ന താരം. മേജര്‍ ലീഗ് സോക്കറില്‍ ബലണ്‍ ദ് ഓര്‍ എത്തിക്കുന്ന ആദ്യതാരം.

പാരീസ്: എട്ടാം ബലണ്‍ ദ് ഓര്‍ നേട്ടത്തോടെ ഒരുപിടി റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചത്. ഇനി നേടാനൊന്നും ബാക്കി വയ്ക്കാതെയാണ് പാരീസില്‍ നിന്നും അര്‍ജന്റൈന്‍ നായകന്‍ മടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് മകന്‍ തിയാഗോ, നിരത്തിവച്ച ആറ് ബലണ്‍ ദ് ഓര്‍ ട്രോഫിക്ക് മുന്നിലിരുന്ന് മെസിയോട് ചോദിച്ചു, എട്ട് ബലണ്‍ ദ് ഓര്‍ കിട്ടുമോ? ഇല്ലെന്നായിരുന്നു മെസിയുടെ ഉത്തരം. എന്നാല്‍ പാരീസില്‍ മക്കളെ സാക്ഷിയാക്കി അതേ മെസിയുടെ എട്ടാം ബലണ്‍ ദ് ഓര്‍ തിളക്കം.

ബാഴ്‌സലോണയ്‌ക്കൊപ്പം 2009ല്‍ തുടങ്ങിയ ഐതിഹാസിക ബലണ്‍ ദ് ഓര്‍ യാത്ര. 2012 വരെ മെസിക്ക് എതിരാളികളില്ലായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം 2015ലും മെസി പുരസ്‌കാരം നേടി. 2019, 2021 വര്‍ഷങ്ങളിലും മെസി തന്നെയായിരുന്നു താരം. ഇപ്പോള്‍ മറ്റൊരു ബലണ്‍ ദ് ഓര്‍ മധുരം കൂടി. തന്നെ തേടിയെത്തിയ ഓരോ ബലണ്‍ ദ് ഓറും വ്യത്യസ്ത കാരണങ്ങളാല്‍ സവിശേഷം. ലോകകപ്പെന്ന സ്വപ്ന സാക്ഷാത്കാരമാണ് ഒരിക്കല്‍ക്കൂടി ഈ വേദിയിലെത്തിച്ചത്. ഇതിന് മധുരം ഏറെയെന്ന മെസിയുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തം, എട്ടിന്റെ പകിട്ട്.

ബലണ്‍ദോര്‍ നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരം. മൂന്ന് വ്യത്യസ്ത ക്ലബ്ബിനൊപ്പം ബലണ്‍ ദ് ഓറും നേടുന്ന താരം. മേജര്‍ ലീഗ് സോക്കറില്‍ ബലണ്‍ ദ് ഓര്‍ എത്തിക്കുന്ന ആദ്യതാരം. മുപ്പത്തിയാറിന്റെ ചെറുപ്പത്തില്‍ മെസിയുടെ സമാനതകളില്ലാത്ത വിസ്മയ പ്രയാണം തുടരുകയാണ്.

എക്കാലവും കടപ്പെട്ടിരിക്കും! അഫ്ഗാനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ആരാധകരോട് ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച