'ഞങ്ങൾക്ക് ആരും ഒന്നും സൗജന്യമായി തരുന്നില്ല', ഫിഫയുടെ വഴിവിട്ട സഹായമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മെസി

Published : Jul 16, 2026, 02:21 PM IST
Lionel Messi

Synopsis

ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനും മെസി നേരിട്ട് മറുപടി നല്‍കി.

അറ്റ്‌ലാന്‍റ: ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട ആനുകൂല്യത്തിലാണ് അർജന്‍റീന വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിയതെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയ വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ക്യാപ്റ്റൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസി വിമർശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ആദ്യ പകുതിയിൽ പിന്നിലായിപ്പോയ ശേഷമാണ് മെസിയുടെ രണ്ട് മാന്ത്രിക അസിസ്റ്റുകളുടെ കരുത്തിൽ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി അർജന്‍റീന മത്സരം തിരിച്ചുപിടിച്ചത്.

ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനും മെസി നേരിട്ട് മറുപടി നല്‍കി. ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം, അവർ എന്തും പറയട്ടെ. പക്ഷേ, മൈതാനത്ത് ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ ഈ ടൂർണമെന്‍റിലേക്ക് എത്തിയത്. എങ്കിലും ഈ ടീമിന്‍റെ പോരാട്ടവീര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയെന്നും മെസി പറഞ്ഞു.

ഞങ്ങൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും ഞങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അസംബന്ധങ്ങൾ വിളിച്ചുപറയുമായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞങ്ങൾ അവർക്ക് നൽകിയില്ല. ഭാഗ്യവശാൽ ഈ സുപ്രധാന മത്സരം ജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. 200 മത്സരങ്ങളിലേറെ നീണ്ട തന്‍റെ രാജ്യാന്തര കരിയറിൽ ആദ്യമായിട്ടായിരുന്നു മെസി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് (1986 ലോകകപ്പിൽ) ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഇതിഹാസ താരം ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോളും 'നൂറ്റാണ്ടിന്‍റെ ഗോളും' നേടി അർജന്‍റീനയെ വിജയിപ്പിച്ചത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നേടിയ ജയം മറഡോണയ്ക്കാണ് സമർപ്പിക്കുന്നതെന്നും മെസി പറഞ്ഞു.

തീർച്ചയായും ഡീഗോ മുകളിൽ ഇരുന്ന് ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടാകും. കാരണം അദ്ദേഹത്തിന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണിന്ന്. അദ്ദേഹത്തിന് ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇത് അദ്ദേഹം അവിടെയിരുന്ന് ആഘോഷിക്കട്ടെ, ഇത് അദ്ദേഹത്തിനുള്ള സമ്മാനമാണ്-മെസി വ്യക്തമാക്കി. ലോകകപ്പിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിലാണ് 39-കാരനായ മെസി. ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടാനൊരുങ്ങുകയാണ് അർജന്‍റീന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ട് ഗോള്‍ കീപ്പറുടെ പെനൽറ്റി 'രഹസ്യം' കൈയോടെ പൊക്കി അർജന്‍റീന താരങ്ങൾ; പൊട്ടിച്ചിരിച്ച് മെസിയും എൻസോയും
'എനിക്ക് അവരെ നന്നായി അറിയാം'; സ്പെയിനിന് എതിരായ സ്വപ്ന ഫൈനലിന് മുമ്പ് മനസുതുറന്ന് മെസി