Lionel Messi : മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് എംബാപ്പെ

By Web TeamFirst Published Dec 8, 2021, 8:30 PM IST
Highlights

 മത്സരത്തില്‍ ഇരട്ട ഗോളുകളുമായി മെസ്സിയും എംബാപ്പെയും തിളങ്ങിയപ്പോള്‍ പി എസ് ജി അനായാസ ജയം സ്വന്തമാക്കി നോക്കൗട്ടിലെത്തിയിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നാണ് എംബാപ്പെ മെസിയെ വിശേഷിപ്പിച്ചത്.

പാരീസ്: പി എസ് ജിയുടെ(PSG) ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ( Kylian Mbappe) റോള്‍ ഡോഡല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo) ആണെന്ന് ആരാധകര്‍ക്കറിയാം. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ താരമായ എംബാപ്പെ റൊണാള്‍ഡോയോടുള്ള തന്‍റെ ഇഷ്ടവും ആരാധനും ഒരിക്കലും മറച്ചുവെച്ചിട്ടുമില്ല. ലിയോണല്‍ മെസ്സി(Lionel Messi) പി എസ് ജിയിലെത്തിയതോടെ റൊണാള്‍ഡോയുടെ പഴയ തട്ടകമായ റയല്‍ മാഡ്രിഡിലേക്ക്(Real Madrid) കൂടുമാറാന്‍ എംബാപ്പെ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബ്രുഗെക്കെതിരായ(Club Brugge) മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംബാപ്പെ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി മെസ്സിയും എംബാപ്പെയും തിളങ്ങിയപ്പോള്‍ പി എസ് ജി അനായാസ ജയം സ്വന്തമാക്കി നോക്കൗട്ടിലെത്തിയിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നാണ് എംബാപ്പെ മെസിയെ വിശേഷിപ്പിച്ചത്.

മെസിക്കൊപ്പം കളിക്കാന്‍ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ഏതാനും ദിവസം മുമ്പാണ് അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടിയത്. ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം രണ്ട് ഗോളുകള്‍ നേടി. അദ്ദേഹം സന്തോഷവനാണ്. വരും മത്സരങ്ങളിലും അദ്ദേഹം ഞങ്ങള്‍ക്ക് കൂടുതല്‍ ജയങ്ങള്‍ സമ്മാനിക്കുമെന്നാണ് കരുതുന്നത്- എന്നായിരുന്നു എംബാപ്പെയുടെ വാക്കുകള്‍.

🎙️ La valoración de tras la victoria del ante el Brujas 🔴🔵

🗣️"Messi es el mejor jugador del mundo" pic.twitter.com/DIrNv2TTva

— Liga de Campeones (@LigadeCampeones)

റൊണാള്‍ഡോയോടുള്ള ആരാധനയില്‍ കുറവു വന്നിട്ടില്ലെങ്കിലും എംബാപ്പെയുടെ ഹൃദയത്തില്‍ മെസിയും ഇടം നേടിയിട്ടുണ്ടെന്നാണ് യുവതാരത്തിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. ഏറെക്കാലമായി കൊതിക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടം പിഎസ്ജിക്ക് ഇത്തവണ നേടിക്കൊടുക്കാനായാല്‍ എംബാപ്പെക്ക് മെസിയോടുള്ള ഇഷ്ട ആരാധനയും ഇനിയും കൂടുമെന്നും വരും സീസണിലും എംബാപ്പെ ക്ലബ്ബില്‍ തുടര്‍ന്നേക്കുമെന്നും ആരാധകര്‍ കരുതുന്നു.

click me!