മുന്നില്‍ മെസി; കോപ്പയില്‍ ഗോൾഡൻ ബൂട്ടിനായി അർജന്‍റീനിയൻ പോരാട്ടം

By Web TeamFirst Published Jul 9, 2021, 11:06 AM IST
Highlights

കോപ്പയില്‍ കലാശപ്പോരും ലൂസേഴ്‌സ് ഫൈനലും അവശേഷിക്കേ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത് അർജന്‍റീന നായകൻ ലിയോണൽ മെസിയാണ്

റിയോ: കോപ്പ അമേരിക്കയിലെ ഗോൾഡൻ ബൂട്ടിനായി പ്രധാന മത്സരം അർജന്‍റീനിയൻ താരങ്ങൾ തമ്മിൽ. പട്ടികയിലെ ആദ്യ അഞ്ചിൽ മൂന്ന് പേരും അർജന്‍റീന താരങ്ങളാണ്. 

കോപ്പയില്‍ കലാശപ്പോരും ലൂസേഴ്‌സ് ഫൈനലും അവശേഷിക്കേ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത് അർജന്‍റീന നായകൻ ലിയോണൽ മെസിയാണ്. ആറ് കളിയിൽ നാല് തവണ മെസി വലകുലുക്കി. മൂന്ന് ഗോളുമായി സഹതാരം ലൗറ്ററോ മാർട്ടിനസാണ് രണ്ടാമത്. രണ്ട് ഗോളുമായി പാപു ഗോമസ് തൊട്ടുപിന്നിൽ. ബ്രസീലിയൻ താരങ്ങളായ ലൂക്കാസ് പക്വേറ്റ, നെയ്‌മർ എന്നിവരും രണ്ട് തവണ സ്‌കോർ ചെയ്‌തു. കലാശപ്പോരിലെത്താത്ത മറ്റ് ഏഴ് ടീമുകളിലെ എട്ട് താരങ്ങളും രണ്ട് ഗോളടിച്ചിട്ടുണ്ട്. 

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മാമാങ്കത്തില്‍ അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്‌ന ഫൈനലിന് കിക്കോഫാകാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഞായറാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്‌ക്കാണ് ഫൈനല്‍ തുടങ്ങുക. കലാശപ്പോരിന് മുന്നോടിയായി ഇരു ടീമുകളും പരിശീലനം തുടങ്ങി. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീല്‍ തയ്യാറെടുക്കുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജൻറീന കൊതിക്കുന്നത്. 

ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയപ്പോള്‍ രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(3-2) തകര്‍ത്താണ് അര്‍ജന്‍റീനയുടെ വരവ്. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്‍റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക 

കോപ്പ അമേരിക്ക: സ്വപ്‌ന ഫൈനലിന് കച്ചമുറുക്കി ബ്രസീലും അർജൻറീനയും, പരിശീലനം തുടങ്ങി

വരവ് വലിയ പ്രതീക്ഷയോടെ, ആരാധകരുടെ സ്‌നേഹവും പ്രൊഫഷണലിസവും ആകര്‍ഷിച്ചു; ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!