മെസി കളിക്കില്ല, യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും; റയല്‍ മാഡ്രിഡിനും ഇന്ന് മത്സരം

Published : Oct 11, 2022, 03:29 PM IST
മെസി കളിക്കില്ല, യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും; റയല്‍ മാഡ്രിഡിനും ഇന്ന് മത്സരം

Synopsis

സൂപ്പര്‍താരം മെസ്സിയുടെ അഭാവം പിഎസ്ജിക്ക് തിരിച്ചടിയാണ്. കണങ്കാലിന് പരിക്കേറ്റ മെസ്സിക്ക് ഫ്രഞ്ച് ലീഗില്‍ റെയിംസിനെതിരായ മത്സരവും നഷ്ടമായിരുന്നു. എംബപ്പെ, നെയ്മര്‍ സഖ്യത്തിനൊപ്പം പാബ്ലോ സറാബിയയായിരിക്കും മുന്നേറ്റത്തിലെത്തുക.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നാലാംറൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പിഎസ്ജി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ന് ബെന്‍ഫിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ പരിക്കേറ്റ ലിയോണല്‍ മെസി, പിഎസ്ജി നിരയില്‍ ഉണ്ടാകില്ല. വിജയവഴിയില്‍ തിരിച്ചെത്താന്‍ പിഎസ്ജി ശ്രമിക്കന്നത്. ബെന്‍ഫിക്കയോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയായിരുന്നു ഫ്രഞ്ച് ചാംപ്യന്മാരുടെ ഫലം. നിരാശമാറ്റാന്‍ പാരീസില്‍ കരുത്തര്‍ ലക്ഷ്യമിടുന്നത് ജയം മാത്രം. 
 
സൂപ്പര്‍താരം മെസ്സിയുടെ അഭാവം പിഎസ്ജിക്ക് തിരിച്ചടിയാണ്. കണങ്കാലിന് പരിക്കേറ്റ മെസ്സിക്ക് ഫ്രഞ്ച് ലീഗില്‍ റെയിംസിനെതിരായ മത്സരവും നഷ്ടമായിരുന്നു. എംബപ്പെ, നെയ്മര്‍ സഖ്യത്തിനൊപ്പം പാബ്ലോ സറാബിയയായിരിക്കും മുന്നേറ്റത്തിലെത്തുക. പരിക്ക് മാറാത്ത റെനാറ്റോ സാഞ്ചസും കിംബംപെയും ഇന്നും പിഎസ്ജി നിരയിലുണ്ടാകില്ല. നിലവിലെ ചാംപ്യന്മാരായ റയല്‍മാഡ്രിഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുക്രൈന്‍ ക്ലബ്ബ് ഷാക്തര്‍ ഡോണസ്‌കിനെ നേരിടും. 

യുക്രൈയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടിലാണ് മത്സരം നടക്കുക. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഷാക്തറിനെതിരെ റയലിന്റെ ജയം. ഇന്ന് ജയിച്ചാല്‍ അവസാന പതിനാറില്‍ റയലിന് സ്ഥാനം ഉറപ്പ്. ഗെറ്റഫെയ്‌ക്കെതിരെ പുറത്തിരുന്ന കരീം ബെന്‍സെമ റയല്‍ നിരയില്‍ തിരിച്ചെത്തും. പരിക്കേറ്റ ഗോള്‍ കീപ്പര്‍ കോത്വ ഇന്ന് കളിച്ചേക്കില്ല. ചെല്‍സി, എസി മിലാനുമായി ഏറ്റുമുട്ടും.

സഞ്ജു സംസണിനുണ്ടായത് ഒന്നൊന്നര മാറ്റം! കാരണം വിശദീകരിച്ച് മലയാളി താരം 

സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച കരുത്തുമായാണ് നീലപ്പട ഇറ്റലിയില്‍ ഇറങ്ങുന്നത്. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുക. ചാംപ്യന്‍സ് ലീഗില്‍ ജൈത്രയാത്ര തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കോപ്പന്‍ ഹേഗനാണ് റീമാച്ചില്‍ എതിരാളികള്‍. കഴിഞ്ഞയാഴ്ച എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി കോപ്പന്‍ഹേഗനെ തകര്‍ത്തത്. ഗോള്‍വേട്ട തുടരുന്ന എര്‍ലിംഗ് ഹാളണ്ടില്‍ തന്നെ സിറ്റിയുടെ പ്രതീക്ഷ. 

യുവന്റസ് ഇസ്രായേല്‍ ടീം മക്കാബി ഹൈഫയെയാണ് നേരിടുക. രാത്രി പത്തേകാലിനാണ് രണ്ട് കളികളും തുടങ്ങുക. മറ്റ് മത്സരങ്ങളില്‍ സെവിയ, ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെയും ഡൈനാമോ സാഗ്രബ്, ആര്‍ബി സാല്‍സ്‌ബെര്‍ഗിനെയും സെല്‍റ്റിക്, ലെയ്പ്‌സിഗിനെയും നേരിടും.
 

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്