ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്നു ഗോളുകള്‍; മൂന്നും മെസ്സിക്ക് സ്വന്തം

By Web TeamFirst Published Mar 29, 2019, 1:04 PM IST
Highlights

160 രാജ്യങ്ങളിലെ അഞ്ചുലക്ഷത്തിലേറെ ബാഴ്സലോണ ആരാധകർ പങ്കെടുത്ത വോട്ടെടുപ്പിൽ 45 ശതമാനം വോട്ടുമായാണ് മെസ്സിയുടെ ഈ ഗോൾ ഒന്നാം സ്ഥാനത്ത് എത്തിയത്.

മാഡ്രിഡ്: ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ എതിരാളികളില്ലാതെ ലിയോണൽ മെസ്സി.വോട്ടെടുപ്പിൽ ആദ്യ മൂന്ന് സ്ഥാനത്ത് എത്തിയത് മെസ്സിയുടെ ഗോളുകളായിരുന്നു.

ഇതാണ് ബാഴ്സലോണ ഫുട്ബോൾ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ. 2007ൽ ഗെറ്റാഫെയ്ക്കെതിരെ ആയിരുന്നു ലിയോണൽ മെസ്സിയുടെ വണ്ടർ ഗോൾ.

160 രാജ്യങ്ങളിലെ അഞ്ചുലക്ഷത്തിലേറെ ബാഴ്സലോണ ആരാധകർ പങ്കെടുത്ത വോട്ടെടുപ്പിൽ 45 ശതമാനം വോട്ടുമായാണ് മെസ്സിയുടെ ഈ ഗോൾ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ മറഡോണയുടെ ഗോളിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. 1986ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മറഡോണയുടെ ഒറ്റയാൻ ഗോൾ. മൂന്ന് മാസത്തിലേറെ നീണ്ട വോട്ടെടുപ്പിൽ രണ്ടും മൂന്നും സ്ഥാനവും മെസ്സി ആ‍ർക്കും വിട്ടുകൊടുത്തില്ല.

കോപ്പ ഡെൽ റേയിൽ അത്‍ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ നേടിയ ഗോൾ 28 ശതമാനം വോട്ടുമായി രണ്ടാംസ്ഥാനത്ത്.ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ നേടിയ ഗോൾ 16 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്ത്.ആകെ അറുപത്തിനാല് ഗോളുകളുണ്ടായിരുന്ന  വോട്ടെടുപ്പിൽ നാലാം സ്ഥാനത്തെത്തിയത് സെർജി റോബർട്ടോ. ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്കെതിരെയായിരുന്നു സെർജി റോബർട്ടോയുടെ ഗോൾ. 11 ശതമാനം വോട്ടാണ് സെർജിയോയുടെ ഗോളിന് കിട്ടിയത്.

In 4th...🥁🥁🥁
With 2,959 votes... 🆚 PSG pic.twitter.com/OQEM9kbMcd

— FC Barcelona (@FCBarcelona)
click me!