
പാരിസ്: പിഎസ്ജിയുടെ (PSG) അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് (Lionel Messi) കൊവിഡ്. ഫ്രഞ്ച് കപ്പില്‍ പിഎസ്ജിക്ക് നാളെ മത്സരമുണ്ട്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഐസൊലേഷനിലാണ്.
ലെഫ്റ്റ് ബാക്ക് യുവാന്‍ ബെര്‍നാഡ്, ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോ, 19കാരനായ മധ്യനിര താരം നതാന്‍ ബിറ്റുമസല എന്നിവരുടെ പരിശോധന ഫലവും പോസിറ്റീവായി. കൂടാതെ പിഎസ്ജിയിലെ ഒരു സ്റ്റാഫ് അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലബ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയുടെ ഏഴ് താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പിഎസ്ജി താരങ്ങള്‍ക്കും രോഗം കണ്ടെത്തിയത്. മൂന്നാം ഡിവിഷന്‍ ക്ലബായ വന്നേസുമായാണ് നാളെ പിഎസ്ജിയുടെ ഫ്രഞ്ച് കപ്പ് പോരാട്ടം.
ശേഷം ഫ്രഞ്ച് ലീഗില്‍ ലിയോണിനെതിരെ നടക്കുന്ന മത്സരവും മെസിക്് നഷ്ടമാവും. ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മെസി നേടിയത്. അതേസമയം ചാംപ്യന്‍സ് ലീഗില്‍ അഞ്ച് തവണ ലക്ഷ്യം കണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!