ആദ്യ ഇലവനിൽ ഇല്ല, നാളെ ബെഞ്ചിൽ; ജോർദാനെതിരായ മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ

Published : Jun 27, 2026, 08:35 AM IST
Lionel Messi Argentina

Synopsis

ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പിച്ച അർജന്റീന, അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെതിരെ മെസിയില്ലാതെ ഇറങ്ങും. Lionel Messi to start on bench for Argentina group finale

ഡാലസ്: ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോർദാൻ ആണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ആദ്യ കളിയിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു മത്സരത്തിൽ പിറന്നത്. രണ്ടാം മത്സരത്തിൽ മെസിയുടെ തന്നെ ഇരട്ട ഗോളിലാണ് അർജന്റീന തകർത്തത്.

ആദ്യ രണ്ട് കളികളിൽ അഞ്ച് ഗോളുകളോടെ തിളങ്ങിയ മെസി ഇല്ലാതെ തങ്ങളുടെ മൂന്നാം മത്സരത്തിനായി അർജന്റീന ഇറങ്ങുമ്പോൾ സ്കലോണി എന്തൊക്കെ തന്ത്രങ്ങളാണ് മെനയാൻ പോകുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മെസിക്ക് പകരമാ ആരാണ് ആദ്യ ഇലവനിൽ ഇടം പിടിക്കാൻ പോകുന്നതെന്ന് സ്കലോണി വെളിപ്പെടുത്തിയിട്ടില്ല. നിക്കോ പാസ് ആദ്യ ഇലവനിൽ ഇടം പിടിക്കുമെന്നും ഇപ്പോർട്ടുകളുണ്ട്. അതേസമയം നോക്കൗട്ട് റൗണ്ടിൽ കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ. സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് പുറത്തായതോടെ ഗ്രൂപ്പിൽ നിന്നും കേപ് വർദെ നോക്കൗട്ടിലേക്ക് ഇടം പിടിക്കുകിയയായിരുന്നു.

തങ്ങളുടെ ആദ്യ ലോകകപ്പിനാണ് ഇത്തവണ കേപ് വർദെ എത്തിയത്. ആദ്യ മത്സരത്തിൽ തന്നെ യൂറോ ചാമ്പ്യന്മാരായ സ്പെയ്നിനെ ഗോള രഹിത സമനിലയിൽ തളക്കാനും കേപ് വർദെയ്ക്ക് സാധിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ സൗദിയുടെ കേപ് വർദെ ഗോൾ രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്. ഒരു കളി പോലും തോൽക്കാതെയാണ് കേപ് വർദെ നോക്കൗട്ടിലെത്തുന്നത്. അർജന്റീനയുമായി ജൂലൈ 4 ന് പുലർച്ചയെ 3: 30 നാണ് നോക്കൗട്ട് മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

കേപ് വെര്‍ദെ നോക്കൗട്ടില്‍ അര്‍ജന്റീനക്കെതിരെ; സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം
വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം, ഗ്രൂപ്പ് ചാമ്പ്യന്മാര്‍