പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, എവര്‍ട്ടണ് സമനില

Published : Aug 21, 2021, 11:00 PM IST
പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, എവര്‍ട്ടണ് സമനില

Synopsis

സീസണില്‍ സിറ്റിയുടെ ആദ്യ ഹോം മാച്ചായിരുന്നു ഇന്നത്തേത്. പുത്തന്‍താരം ജാക്ക് ഗ്രീലിഷ് ഗോള്‍ നേടിയെന്നുള്ളത് ടീമിന് കരുത്തായി.   

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം. ആസ്റ്റണ്‍ വില്ലയും ജയം കണ്ടപ്പോള്‍ ലീഡ്‌സ് യുനൈറ്റഡ്- എവര്‍ട്ടണ്‍, ക്രിസ്റ്റല്‍ പാലസ്- ബ്രന്റ്‌ഫോര്‍ഡ് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തു. ലിവര്‍പൂള്‍ 2-0ത്തിന് ബേണ്‍ലിയേയും മറികടന്നു. 

സീസണില്‍ സിറ്റിയുടെ ആദ്യ ഹോം മാച്ചായിരുന്നു ഇന്നത്തേത്. പുത്തന്‍താരം ജാക്ക് ഗ്രീലിഷ് ഗോള്‍ നേടിയെന്നുള്ളത് ടീമിന് കരുത്തായി. ഗ്രീലിഷിന് പുറമെ അയ്മറിക് ലാപോര്‍ട്ടെ, റഹീം സ്റ്റര്‍ലിംഗ്, റിയാദ് മെഹ്‌റസ് എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ നോര്‍വിച്ച് താരം ടിം ക്രുളിന്റെ ദാനമായിരുന്നു.

ബേണ്‍ലിക്കെതിരെ ഡിയോഗോ ജോട്ട, സാദിയോ മാനെ എന്നിവരുടെ ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ഇരുപാതികളിലുമായിരുന്നു ഗോളുകള്‍ പിറന്നത്. ന്യൂകാസിലിനെതിരെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. ഡാനി ഇംഗ്‌സ് , അന്‍വര്‍ എല്‍ ഗാസി  എന്നിരാണ് ഗോള്‍ നേടിയത്. 

എവര്‍ണട്ടണ്‍- ലീഡ്‌സ് മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 30 കാള്‍വര്‍ട്ട് ലൂയിസിന്റെ ഗോളില്‍ എവര്‍ട്ടണ്‍ മുന്നിലെത്തി. 41-ാം മിനിറ്റില്‍ മതേവൂസ് ക്ലിഷിലൂടെ ലീഡ്‌സ് തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ ഡെമറേ ഗ്രേയിലൂടെ എവര്‍ട്ടണ്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ 72-ാം മിനിറ്റില്‍ റഫീഞ്ഞ ലീഡ്‌സിനെ ഒപ്പമെത്തിച്ചു. ബ്രന്റ്‌ഫോര്‍ഡ് ക്രിസ്റ്റല്‍ പാലസിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.
  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്രസീലിന് തിരിച്ചടി; നോർവെയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ റാഫിഞ്ഞ കളിക്കില്ല, പക്വേറ്റയും പുറത്ത്
ലോകകപ്പിലെ ദയനീയ പ്രകടനം, പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു; ജർമനിയെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ