ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ മുകേഷ് അംബാനിയും

By Web TeamFirst Published Nov 13, 2022, 9:50 AM IST
Highlights

2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. 300 മില്യണ്‍ പൗണ്ടിനാണ് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ അന്ന് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ്ബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്‍പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ക്ലബ്ബിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൂന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമനായ മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷമായി ക്ലബ്ബിന്‍റെ ഉടമകളായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ്(എഫ് എസ് ജി) ക്ലബ്ബിനെ വില്‍പനക്ക് വെച്ചതിന് പിന്നാലെയാണ് താല്‍പര്യം അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനായ അംബാനി താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ക്ലബ്ബിന്‍റെ ഉടമസ്ഥതയില്‍ തുടരുമെന്നും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നും എഫ് എസ് ജി സഹസ്ഥാപകന്‍ ജോണ്‍ ഡബ്ല്യു ഹെന്‍റി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്ലബ്ബിന്‍റെ വില്‍പന നടപടികള്‍ സുഗമമാക്കുന്നതിനായി പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളായ ഗോള്‍ഡ്മാന്‍ സാക്സിനെയും മോര്‍ഗാന്‍ സ്റ്റാന്‍ലിയെയും ക്ലബ് ഉടമകള്‍ ചുമതലപപ്പെടുത്തിയിതായി അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അംബാനിയും ക്ലബ്ബില്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്.

'സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്', മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; അത്യുന്നതങ്ങളിൽ മിശിഹ

2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. 300 മില്യണ്‍ പൗണ്ടിനാണ് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ അന്ന് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ്ബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്‍പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ക്ലബ്ബിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൂന്നത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 12 കരീടങ്ങള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട്. 2019-20ലാണ് ലിവര്‍പൂള്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ പരിശീലനത്തിന് കീഴില്‍ ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കിയത്. ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡ് സ്റ്റേഡിയം 61000 കാണികളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ നവീകരിക്കാനിരിക്കുകയാണ്.

രാജകീയ തിരിച്ചുവരവ്, രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം ആറടി! ചെന്നൈയിനെ ഗോളില്‍ മുക്കി മുംബൈ

എന്നാല്‍ ലിവര്‍പൂളിനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള കടുത്ത മത്സരം അംബാനിക്ക് അതിജീവിക്കേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമകളായ അബാനിയുട ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ദുബായ് ടി20 ലീഗിലും ക്ലബ്ബുകളുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലും അംബാനിക്ക് നിര്‍ണായക പങ്കുണ്ട്.

click me!