ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വീണു; വിജയത്തുടര്‍ച്ചയ്ക്ക് വിരാമം

Published : Jan 22, 2021, 11:03 AM IST
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വീണു; വിജയത്തുടര്‍ച്ചയ്ക്ക് വിരാമം

Synopsis

മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പരാജയം അറിഞ്ഞു. ബേണ്‍ലി ഏക ഗോളിനാണ് ലിവര്‍പൂളിനെ വീഴ്ത്തിയത്.  

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വിജയത്തുടര്‍ച്ചയ്ക്ക് അവസാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയോട് പരാജയപ്പെട്ടതോടെയാണ് ലിവര്‍പൂളിന്റെ കോട്ടയില്‍ തകര്‍ച്ച നേരിട്ടത്. മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പരാജയം അറിഞ്ഞു. ബേണ്‍ലി ഏക ഗോളിനാണ് ലിവര്‍പൂളിനെ വീഴ്ത്തിയത്. 68 മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഇവിടെ തോല്‍വി അറിഞ്ഞിരുന്നില്ല. 

തരം താഴ്ത്തല്‍ മേഖലയിലുള്ള ടീമാണ് ബേണ്‍ലി. അവരോടുള്ള തോല്‍വി ലിവര്‍പൂള്‍ ആരാധകര്‍ക്ക് ഞെട്ടലായി. മത്സരത്തില്‍ ഇരുപതില്‍ അധികം ഷോട്ടുകള്‍ ആണ് ലിവപര്‍പൂള്‍ തൊടുത്തത്. മത്സരത്തിന്റെ 83ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ബേര്‍ണ്‍ലിയുടെ ഗോള്‍. പെനാല്‍ട്ടി ആഷ്‌ലി ബാര്‍ണ്‍സ് ലക്ഷ്യം തെറ്റാതെ വലയില്‍ എത്തിച്ചു.

തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ലിവര്‍പൂളിന് ഗോള്‍ അടിക്കാതാരിരിക്കുന്നത്. തോല്‍വിയോടെ ലിവര്‍പൂളിന് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള ദൂരം വര്‍ധിച്ചു. ആറ് വ്യത്യാസമാണ് ഇരു ടീമുകളും തമ്മിലുള്ളത്. 19 മത്സരങ്ങളില്‍ 34 പോയിന്റുമായി നാലാമതാണ് ലിവര്‍പൂള്‍. 40 പോയിന്റുള്ള യുനൈറ്റഡ് ഒന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത്രയും പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാമതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ
ആഞ്ചലോട്ടിക്ക് കീഴിലും അടിതെറ്റി ബ്രസീല്‍; പത്തുപേരുമായി കളിച്ചിട്ടും കാനറികളെ തകർത്ത് ഫ്രാൻസ്