ഇന്ന് ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സന്നാഹമത്സരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല

Published : Jul 12, 2022, 12:08 PM ISTUpdated : Jul 12, 2022, 12:09 PM IST
ഇന്ന് ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സന്നാഹമത്സരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല

Synopsis

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കോച്ച് എറിക് ടെന്‍ ഹാഗിന്റെ (Erik Ten Hag) അരങ്ങേറ്റം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടുനില്‍ക്കുന്ന യുണൈറ്റഡിനെ എറിക് എങ്ങനെ അണിനിരത്തുമെന്നും ടീം എങ്ങനെ കളിക്കുമെന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബാങ്കോക്ക്: പുതിയ സീസണ് മുന്നോടിയായി ലിവര്‍പൂളും (Liverpool) മാഞ്ചസ്റ്റര്‍ യുണൈറ്റഡും (Manchester United) ഇന്ന് നേര്‍ക്കുനേര്‍. തായ്‌ലന്‍ഡില്‍ നടക്കുന്ന സന്നാഹമത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. പുതിയ പ്രതീക്ഷകളുമായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് മുന്‍പ് ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയുമാണ് ഇരുടീമിന്റെയും ലക്ഷ്യം. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കോച്ച് എറിക് ടെന്‍ ഹാഗിന്റെ (Erik Ten Hag) അരങ്ങേറ്റം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടുനില്‍ക്കുന്ന യുണൈറ്റഡിനെ എറിക് എങ്ങനെ അണിനിരത്തുമെന്നും ടീം എങ്ങനെ കളിക്കുമെന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റനായി ഹാരി മഗ്വയര്‍ തുടരുമെന്ന് എറിക് വ്യക്തമാക്കിക്കഴിഞ്ഞു. ആന്തണി മാര്‍ഷാല്‍, ജേഡണ്‍ സാഞ്ചാ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണിത്.  

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ഇലവനും തമ്മില്‍ മത്സരം? പരിഗണനയിലെന്ന് ബിസിസിഐ

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും നേരിയ വ്യത്യാസത്തിന് കിരീടം നഷ്ടമായ ലിവര്‍പൂള്‍ ഒരുപിടി പുതിയ താരങ്ങളുമായാണ് ഇറങ്ങുന്നത്. സാദിയോ മാനേയെ നഷ്ടമായെങ്കിലും ഡാര്‍വിന്‍ നുനസ്, ഫാബിയോ കാര്‍വാലോ, കാല്‍വിന്‍ റാംസേ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം മുഹമ്മദ് സലായുടെ കരാര്‍ പുതുക്കാനും ലിവര്‍പൂളിന് കഴിഞ്ഞു.സലാ, ഫിര്‍മിനോ, ജോട്ട എന്നിവരെ തന്നെയാവും ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് മുന്നേറ്റത്തില്‍ അണിനിരത്തുക. 

എന്തുകൊണ്ട് കോലി? രോഹിത്തിന്‍റെ ഫോമിനെ കുറിച്ച് ആര്‍ക്കും പറയാനില്ലേ? ചോദ്യവുമായി ഗവാസ്‌കര്‍

യുണൈറ്റഡും ലിവര്‍പൂളും ഏറ്റുമുട്ടുന്ന ഇരുന്നൂറ്റി മുപ്പത്തിയെട്ടാമത്തെ മത്സരമാണിത്. യുണൈറ്റഡ് എണ്‍പത്തിയൊന്‍പതും ലിവര്‍പൂള്‍ എണ്‍പതും മത്സരങ്ങളില്‍ ജയിച്ചു. അവസാനം ഏറ്റുമുട്ടിയ മൂന്ന് കളിയിലും ലിവര്‍പൂളിനായിരുന്നു ജയം. പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റ് ആറിന് ഫുള്‍ഹാമിനെതിരെയാണ് സീസണില്‍ ലിവര്‍പൂളിന്റെ ആദ്യമത്സരം. യുണൈറ്റഡിന്റെ ആദ്യ എതിരാളികള്‍ ബ്രൈറ്റനാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഓഗസ്റ്റ് എട്ടിനാണ് മത്സരം.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും