സൗദിയെ അഭിനന്ദിക്കുന്നു, പക്ഷേ...; അര്‍ജന്‍റീനയുടെ പരാജയത്തിന് ഒറ്റക്കാരണം, ചൂണ്ടിക്കാട്ടി എം എം മണി

Published : Nov 23, 2022, 02:29 PM IST
സൗദിയെ അഭിനന്ദിക്കുന്നു, പക്ഷേ...; അര്‍ജന്‍റീനയുടെ പരാജയത്തിന് ഒറ്റക്കാരണം, ചൂണ്ടിക്കാട്ടി എം എം മണി

Synopsis

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ എം എം മണി മറുപടി നല്‍കിയിരുന്നു.  കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇടുക്കി: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന പരാജയപ്പെട്ടതില്‍ അതിയായ വേദനയുണ്ടെന്ന് മുന്‍ മന്ത്രി എം എം മണി. മെസി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു. താനിപ്പോഴും അര്‍ജന്‍റീനയുടെ ആരാധകൻ തന്നെയാണ്. ഖത്തറിലെ ചൂട് കാലാവസ്ഥയാണ് അർജന്‍റീന പരാജയപ്പെടാനുണ്ടായ കാരണമെന്നും എം എം മണി ചൂണ്ടിക്കാട്ടി.

നേരത്തെ, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ എം എം മണി മറുപടി നല്‍കിയിരുന്നു.  കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്. നേരത്തെ, ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്.

ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് 'ങാ ചുമ്മാതല്ല' എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. 'ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ...', എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്.

ആഘോഷത്തിലാറാടി സൗദി, വമ്പന്‍ പ്രഖ്യാപനവുമായി ലുലു; ചില്ലറ സമ്മാനം ഒന്നുമല്ല കൊടുക്കുന്നത്!

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ