സൂപ്പര്‍ താരത്തിന്റെ പരിക്ക്; നാളെ ബാഴ്‌സയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി

Published : May 06, 2019, 09:49 AM IST
സൂപ്പര്‍ താരത്തിന്റെ പരിക്ക്; നാളെ ബാഴ്‌സയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി

Synopsis

യുവേഫ ചാന്പ്യന്‍സ് ലീഗില്‍ നാളെ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂളിന് തിരിച്ചടി. പരിക്കേറ്റ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ബാഴ്‌സയ്‌ക്കെതിരെ കളിക്കില്ല.

ലിവര്‍പൂള്‍: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ നാളെ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂളിന് തിരിച്ചടി. പരിക്കേറ്റ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ബാഴ്‌സയ്‌ക്കെതിരെ കളിക്കില്ല. ആദ്യപാദ സെമിയില്‍ ബാഴ്‌സയെ നേരിടുമ്പോഴാണ് ഫിര്‍മിനോയ്ക്ക് പരിക്കേറ്റത്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ മുഹമ്മദ് സലായ്ക്ക് ബാഴ്‌സയ്‌ക്കെതിരെ കളിക്കാനാവുമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. 

ന്യൂകാസിലിനെതിരായ മത്സരത്തില്‍ സലായുടെ തലയ്ക്കാണ് പരുക്കേറ്റത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാവും സലയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. ആദ്യ പാദസെമിയില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂളിനെ തോല്‍പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത