ലോകകപ്പ് ആവേശത്തില്‍ പെനല്‍റ്റിയടിച്ചു ഗിന്നസ് കീഴടക്കാനൊരുങ്ങി മലപ്പുറം

Published : Jan 09, 2023, 11:37 AM IST
ലോകകപ്പ് ആവേശത്തില്‍ പെനല്‍റ്റിയടിച്ചു ഗിന്നസ് കീഴടക്കാനൊരുങ്ങി മലപ്പുറം

Synopsis

3500-ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍എസ്എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്‍റെ ഭാഗമാകും.

മലപ്പുറം: ഫുട്‌ബോള്‍ ലോകകപ്പിന്‍റെയും സന്തോഷ് ട്രോഫിയിലെ കേരളത്തിന്‍റെ കുതിപ്പിന്‍റെയുമെല്ലാം ആവേശത്തില്‍ കാല്‍പ്പന്തിന്‍റെ മറ്റൊരു ആഘോഷത്തിനു കൂടി മലപ്പുറം വേദിയാകുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നാളെ കേരളം പെനല്‍റ്റിയടിച്ച് ഗിന്നസ് കീഴടക്കും. 12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് എഴു മണിവരെയാണ് ഡ്രീം ഗോള്‍ പെനല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്.

സംസ്ഥാന കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും. 3500-ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍എസ്എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്‍റെ ഭാഗമാകും. ഉദ്യമത്തിന്‍റെ അവസാന മണിക്കൂറുകളില്‍ സ്‌പോട് രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്.

കേരളത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തിച്ചതിന്‍റെ സന്തോഷത്തിനിടെ റിസ്‌വാനെ തേടിയെത്തിയത് ദു:ഖവാര്‍ത്ത

ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മുതല്‍ ഷൂട്ടൗട്ട് ആരംഭിക്കും. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയില്‍ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലാണ് സംഘാടനം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി പരമാവധി പെനല്‍റ്റികള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

കേരളം ഡാ; മിസോറമിനെ ഗോളടിച്ച് വീഴ്‌ത്തി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം