
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണിലെ മൂന്നാം ജയം. മറുപടിയില്ലാത്ത ഒരു ഗോളിന് മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സിറ്റി തോല്‍പ്പിച്ചു. 62ആം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് ഗോള്‍ നേടിയത്. നാല് മത്സരങ്ങളില്‍ 9 പോയിന്റുമായി സിറ്റി രണ്ടാമതാണ്.
ആഴ്‌സനല്‍ സീസണിലെ നാലാം മത്സരത്തില്‍ ജയം സ്വന്തമാക്കി. ആദ്യ മൂന്ന് മത്സരവും അവര്‍ പരാജയപ്പെട്ടിരുന്നു. നോര്‍വിച്ച് സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. 66-ാം മിനിറ്റില്‍ പിയറി എമെറിക് ഔബമയാങ് ആണ് നിര്‍ണായക ഗോള്‍ നേടിയത്.
അതേസമയം ടോട്ടനം ആദ്യ തോല്‍വി രുചിച്ചു. ആദ്യ മൂന്ന് കളിയും ജയിച്ചെത്തിയ ടോട്ടനത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസ് ഞെട്ടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാഫെറ്റ് ടാംഗാങ്ങ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്.
76-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹ ക്രിസറ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റക്കാരന്‍ ഓഡ്‌സോണ്‍ എഡൗര്‍ഡിന്റെ ഊഴമായിരുന്നു അടുത്തത്. പകരക്കാരനായി ഇറങ്ങിയ എഡൗര്‍ഡ് 84-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിലും ഗോള്‍ നേടി ടോട്ടനത്തിന്റെ പതനം പൂര്‍ത്തിയാക്കി. ആഴ്‌സനല്‍ മുന്‍ നായകനായ പാട്രിക്ക് വിയേര ടോട്ടനം പരിശീലകനായി ആദ്യ ജയം നേടിയെന്ന പ്രത്യേകതയുമുണ്ട്.
ലിവര്‍പൂള്‍ ഇന്ന് സീസണിലെ നാലാം മത്സരത്തിനിറങ്ങും. ലീഡ്‌സ് യുണൈറ്റഡ് ആണ് എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു
സമനിലയും അടക്കം ഏഴ് പോയിന്റാണ് ലിവര്‍പൂളിനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!