എഫ്എ കപ്പില്‍ ചെല്‍സിയും മാഞ്ചസ്റ്ററും ഇന്നിറങ്ങും; സിറ്റിയും സതാംപ്ടണും സെമിയില്‍

By Web TeamFirst Published Mar 21, 2021, 11:12 AM IST
Highlights

സെമി ഉറപ്പിക്കാന്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്നിറങ്ങും. ഷെഫീല്‍ഡ് യുണൈറ്റഡാണ് ചെല്‍സിയുടെ ക്വാര്‍ട്ടര്‍ എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസസ്റ്റര്‍ സിറ്റിയെയും നേരിടും. 

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയും സതാംപ്ടനും എഫ്എ കപ്പിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം. സതാംപ്ടണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബേണ്‍മൗത്തിനെ തകര്‍ത്തു. സെമി ഉറപ്പിക്കാന്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്നിറങ്ങും. ഷെഫീല്‍ഡ് യുണൈറ്റഡാണ് ചെല്‍സിയുടെ ക്വാര്‍ട്ടര്‍ എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസസ്റ്റര്‍ സിറ്റിയെയും നേരിടും. 

എവര്‍ട്ടണെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് സിറ്റി ഇരട്ട ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ വകയായിരുന്നു ആദ്യ ഗോള്‍. 90-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്റെ ഗോളിലൂടെ സിറ്റി വിജയം ഉറപ്പിച്ചു. ബേണ്‍മൗത്തിനെതിരെ നതാന്‍ റെഡ്മണ്ടിന്റെ ഇരട്ടഗോളാണ് സതാംപ്ടണ് വിജയമൊരുക്കിയത്. മൗസ മറ്റൊരു ഗോള്‍ നേടി. 

ലാ ലിഗയില്‍ റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെല്‍റ്റ വിഗോയെ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. 3-1നാണ് റയലിന്റെ ജയം. 20, 30 മിനിറ്റുകളില്‍ കരിം ബെന്‍സേമ റയലിനായി ഗോള്‍ നേടി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ക്കോ അസെന്‍സിയോ ഗോള്‍ പട്ടിക തികച്ചു. 40-ാം മിനിറ്റിലായിരുന്നു സെല്‍റ്റ വിഗയുടെ ആദ്യ ഗോള്‍. 

ജയത്തോടെ ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 28 കളികളില്‍നിന്ന് 60 പോയിന്റാണ് റയലിനുള്ളത്. 27 കളികളില്‍നിന്ന് 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. മൂന്നാമതുള്ള ബാഴ്‌സലോണ ഇന്ന് റയല്‍ സോസിഡാഡിനെ നേരിടും.

click me!