പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങുന്നു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്, വലന്‍സിയക്കെതിരെ

Published : Nov 07, 2026, 01:58 PM IST
Manchester City

Synopsis

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും ഇന്ന് നിർണായക മത്സരങ്ങൾക്കിറങ്ങുന്നു. കൂടാതെ യുവേഫ നേഷൻസ് ലീഗിനുള്ള ഇംഗ്ലണ്ട് ടീമിൽ ജോബ് ബെല്ലിംഗ്ഹാമും ഇടംപിടിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങുന്നു. അവസാന രണ്ട് കളിയും തോറ്റ സിറ്റി രാത്രി പതിനൊന്നിന് നോട്ടിംഗ്ഹാം ഫോറസ്റ്റുമായി ഏറ്റുമുട്ടും. ആസ്റ്റന്‍വില്ലയോടും ബ്രൈറ്റനോടും തോറ്റെങ്കിലും 21 പോയിന്റുമായി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 24 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള ആഴ്‌സണല്‍ രാത്രി എട്ടരയ്ക്ക് ഹള്‍ സിറ്റിയെ നേരിടും. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് രാത്രി എട്ടരയ്ക്ക് ഫുള്‍ഹാമുമായി ഏറ്റുമുട്ടും.

അതേസമയം, സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് വലന്‍സിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് വലന്‍സിയയുടെ മൈതാനത്താണ് മത്സരം. 11 കളിയില്‍ 27 പോയിന്റുളള റയല്‍ ലീഗില്‍ മൂന്നും വെറും ഒന്‍പത് പോയിന്റുളള വലന്‍സിയ പത്തൊന്‍പതും സ്ഥാനത്താണ്. വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ഫെര്‍ലാന്‍ഡ് മെന്‍ഡി, റൗള്‍ അസെന്‍സിയോ എന്നിവര്‍ ഇല്ലാതെയാണ് റയല്‍ ഇന്നിറങ്ങുക. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണ നാളെ രാത്രി രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. 30 പോയിന്റുള്ള ബാഴ്‌സലോണ ഒന്നും 28 പോയിന്റുളള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്.

ജോബ് ബെല്ലിംഗ്ഹാം ഇംഗ്ലീഷ് ടീമിലേക്ക്

ജൂഡ് ബെല്ലിംഗ്ഹാമിന്റെ സഹോദരന്‍ ജോബ് ബെല്ലിംഗ്ഹാമും ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്റെ താരമായ ജോബിനെ ഉള്‍പ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോബിനൊപ്പം ജോഷ് കിംഗിനെയും കോച്ച് തോമസ് ടുഷേല്‍ ആദ്യമായി ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് ഈമാസം 12ന് ക്രോയേഷ്യയെയും 15ന് ലോക ചാമ്പ്യന്‍മാരായെ സ്‌പെയ്‌നെയും നേരിടും. കോള്‍ പാമര്‍, ഫില്‍ ഫോഡന്‍, കോബി മൈനു എന്നിവരെ ഒഴിവാക്കി.

പരിക്കേറ്റ ബുക്കായോ സാക്കയും ടീമിലില്ല. ബെന്‍ വൈറ്റും ഡിജെസ് സ്‌പെന്‍സും തിരിച്ചെത്തി. ഹാരി കെയ്ന്‍, മോര്‍ഗന്‍ റോജേഴ്‌സ്, ഡെക്ലാന്‍ റൈസ്, ജൂഡ് ബെല്ലിംഗ്ഹാം ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തുടങ്ങിയവര്‍ ടീമിലുണ്ട്. സഹോദരന്‍മാരായ ജൂഡും ജോബും ഒരേസമയം കളത്തില്‍ ഇറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫോഴ്‌സ കൊച്ചിയുടെ വലയില്‍ മൂന്ന്‌ ഗോളുകള്‍, എസ്‌ എല്‍ കെയില്‍ വിജയതാളം വീണ്ടെടുത്ത്‌ മലപ്പുറം എഫ്‌ സി
ഇംഗ്ലണ്ടിന്റെ മധ്യനിര ബെല്ലിംഗ്‌ഹാം കുടുംബയൂണിറ്റായി മാറും! പാല്‍മറും ഫോഡനും ഇല്ലാത്ത ടീമില്‍ ഫുള്‍ഹാമിന്റെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ ഇടം പിടിച്ചു