യൂറോപ്പ ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും ഇന്നിറങ്ങും

Published : Mar 16, 2023, 03:54 PM IST
യൂറോപ്പ ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും ഇന്നിറങ്ങും

Synopsis

കരുത്തുറ്റ നിരയെ തന്നെ ഇന്ന് കളത്തില്‍ കാണാം. രാത്രി 11.15നാണ് മത്സരം. സ്‌പോര്‍ട്ടിംഗിനെതിരെ ആദ്യപാദത്തില്‍ 2ഫ2ന്റെ സമനില വഴങ്ങിയ ആഴ്‌സണല്‍ സ്വന്തം മൈതാനത്ത് കളി നടക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്.

മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും ഇന്നിറങ്ങും. റോമ, യുവന്റസ് ടീമുകള്‍ക്കും മത്സരമുണ്ട്. ഓള്‍ഡ് ട്രാഫോഡിലെ 4-1ന്റെ വമ്പന്‍ ജയത്തിന്റെ കരുത്തിലാണ് റയല്‍ ബെറ്റിസിന്റെ മൈതാനത്തേക്ക് രണ്ടാം പാദ പ്രീക്വാര്‍ട്ടറിന് മാഞ്ചസ്റ്റര്‍ യുണൈറ്റ് എത്തുന്നത്. മൂന്ന് ഗോള്‍ ആനുകൂല്യമുണ്ടെങ്കിലും ജയത്തില്‍ കുറഞ്ഞതെന്നും എറിക് ടെന്‍ ഹാഗും സംഘവും ആഗ്രഹിക്കുന്നില്ല. 

കരുത്തുറ്റ നിരയെ തന്നെ ഇന്ന് കളത്തില്‍ കാണാം. രാത്രി 11.15നാണ് മത്സരം. സ്‌പോര്‍ട്ടിംഗിനെതിരെ ആദ്യപാദത്തില്‍ 2ഫ2ന്റെ സമനില വഴങ്ങിയ ആഴ്‌സണല്‍ സ്വന്തം മൈതാനത്ത് കളി നടക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്. സീസണിലെ മിന്നും ഫോം ആവര്‍ത്തിക്കാനായാല്‍ ഗണ്ണേഴ്‌സിന് അവസാന എട്ടിലെത്താന്‍ കഷ്ടപ്പേടേണ്ടി വരില്ല. എഞ്ചല്‍ ഡി മരിയയുടെ ഒറ്റ ഗോളില്‍ ആദ്യ പാദം ജയിച്ച യുവന്റസ് ഫ്രീബര്‍ഗിനതിരെ സമനില വഴങ്ങിയാലും ക്വാര്‍ട്ടറിലെത്തും. 

എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ജയം തന്നെയാണ് ലക്ഷ്യം. ആദ്യ പാദത്തിലെ രണ്ട് ഗോള്‍ ആനുകൂല്യവുമായി റോമ റിയല്‍ സോസിഡാഡിനെ നേരിടും. ഇതേ സ്‌കോറിന്റെ മുന്‍തൂക്കവുമായി സെവിയ ഫെര്‍ണബാഷിനെതിരെയും ഇറങ്ങും. 

റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

ലിവര്‍പൂളിനെ തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായഒരു ഗോളിനാണ് റയല്‍ ജയിച്ചത്. 78ആം മിനിറ്റില്‍ കരീം ബെന്‍സേമയാണ് വിജയഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി 6-3 ന്റെ ജയമാണ് റയല്‍ നേടിയത്. തകര്‍പ്പന്‍ ജയത്തോടെ നാപോളിയും ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നാപോളി, ഐന്‍ട്രാക്ട് ഫാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി ആകെ 5 ഗോളിന്റെ ജയം. വിക്ടര്‍ ഓഷിമാന്‍ ഇരട്ടഗോള്‍ നേടി. പിയോറ്റോര്‍ സിലെന്‍സ്‌കിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച