കൊവിഡ് 19: മാറക്കാനയും യുഎസ് ഓപ്പണ്‍ സ്റ്റേഡിയവും ആശുപത്രിയാക്കും

By Web TeamFirst Published Apr 1, 2020, 9:11 AM IST
Highlights

സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് ചികിത്സാസൗകര്യം. പത്ത് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. സ്റ്റേഡിയം കൂടാതെ മറ്റ് ഏഴ് കേന്ദ്രങ്ങള്‍ കൂടി ബ്രസീലില്‍ ആശുപത്രിയാക്കി മാറ്റുന്നുണ്ട്.

റിയോ ഡി ജനീറോ: ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയം കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 400 ബെഡുകളുള്ള താല്‍കാലിക ആശുപത്രിയാണ് മാറക്കാനയില്‍ ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് ചികിത്സാസൗകര്യം. പത്ത് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. സ്റ്റേഡിയം കൂടാതെ മറ്റ് ഏഴ് കേന്ദ്രങ്ങള്‍ കൂടി ബ്രസീലില്‍ ആശുപത്രിയാക്കി മാറ്റുന്നുണ്ട്. റിയോയില്‍ മാത്രം 18 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

അതേസമയം, യുഎസ് ഓപ്പണ്‍ ടെന്നിസ് സ്റ്റേഡിയവും കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. 350 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രിയായി ന്യൂയോര്‍ക്കിലെ നാഷണല്‍ ടെന്നിസ് സെന്ററിനെ മാറ്റുമെന്ന് യുഎസ് ഓപ്പണ്‍ അധികൃതര്‍ വ്യക്തമാക്കി. മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കാന്‍ പ്രത്യേക ഇടവും ഇവിടെ ഒരുക്കും. 

പൊതുജനങ്ങള്‍ക്ക് പരിശിലിക്കാനും പഠിക്കാനുമായി സ്റ്റേഡിയം വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശുപത്രികള്‍ക്കായി സറ്റേഡിയം വിട്ടുകൊടുക്കുന്നത്. ഓഗസ്റ്റില്‍ തുടങ്ങേണ്ട യുഎസ് ഓപ്പണ്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതര്‍. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചിരുന്നു. വിംബിള്‍ഡണ്‍ മാറ്റിവെക്കുകയായിരുന്നു.

click me!