
തിരുവനന്തപുരം: ലോകഫുട്ബോളിലെ ഇതിഹാസതാരമായിരുന്ന മറഡോണയുടെ വേര്‍പാടിൽ സങ്കടം പങ്കുവച്ച് കേരളം. സംസ്ഥാനത്തെ കായിക മേഖലയിൽ 2 നാൾ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് കായികമന്ത്രി ഇ പി ജയരാജൻ അഭ്യർത്ഥിച്ചു.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തിൽ കേരള കായികലോകത്തിൽ നവംബർ 26, 27 തിയതികളിൽ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!