
കോഴിക്കോട്: ഈ സീസണിലെ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും. കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ടീമിന്റെ പുതിയ ജേഴ്സിയും ചടങ്ങിൽ പുറത്തിറക്കി. ഈ മാസം 30 ന് ഹോം ഗ്രൗണ്ടിൽ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികൾ.
ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ഐതിഹാസിക വിജയം നേടിയതിന്‍റെ കരുത്തിലാണ് ഈ സീസണിൽ ഗോകുലം കേരള എഫ് സി, ഐ ലീഗ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങുന്നത്. മർക്കസ് ജോസഫ് നയിക്കുന്ന 25 അംഗ ടീമിൽ 5 വിദേശ താരങ്ങളും 10 പേർ മലയാളികളുമാണ്. മലയാളി താരം മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്റ്റൻ. അർജന്റീനയിൽ നിന്നുള്ള ഫെർണാൻഡോ സാന്റിയാഗോ വലേരയാണ് പരിശീലകൻ
പുതിയ ജേഴ്സിയുമായാണ് ടീം ഈ സീസണിൽ അണി നിരക്കുക ജെഴ്സിയുടെ പ്രകാശനവും ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും കോഴിക്കോട് നടന്നു. 50 രൂപയാണ് ഗ്യാലറി നിരക്ക്. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഈ മാസം 30 നാണ് ഗോഗുലം എഫ്സിയുടെ ആദ്യ ഹോം മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!