
ബാഴ്‌സലോണ: എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ആവേശജയം. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാപ്നൗവില്‍ നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു കയറിയത്. 41-ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളിലൂടെ മുന്നിലെത്തിയ റയലിനെ രണ്ടാം പകുതിയില്‍ റഫീന്യയുടെ ഗോളിലൂടെ ബാഴ്സ സമനിലയില്‍ തളച്ചിരുന്നു.
മത്സരം സമനിലിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തില്‍ 87-ാം മിനിറ്റിൽ എഡ്വാർഡോ കാമാവിംഗ നൽകിയ മനോഹരമായ പാസിൽ നിന്നായിരുന്നു എംബാപ്പെയുടെ വിജയഗോൾ പിറന്നത്. ഈ ഗോളിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലകൻ ഹോസെ മൊറീന്യോ ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്ന് വിജയം ആഘോഷിച്ചത് ഗാലറിയെ ആവേശത്തിലാഴ്ത്തി. ഗോളാഘോഷത്തിനിടെ റയൽ താരങ്ങളും ബാഴ്‌സ ആരാധകരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. സീസണിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗില്‍ പി എസ് ജിയോട് തോറ്റതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ സ്വന്തം ഗ്രൗണ്ടില്‍ തോറ്റത് ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബാഴ്‌സലോണയുടെ മൈതാനത്ത് റയൽ മാഡ്രിഡ് നേടുന്ന ആദ്യ വിജയമാണിത്.
Kylian Mbappe winner against Barcelona | Barcelona vs Real Madrid | Laliga
#BarcelonaRealMadrid #ElClásico #BARRMA https://t.co/xRlAlBwrwG
— StatPad Football📊📈📉 (@StatPadFootball) October 25, 2026
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ജെറാർഡ് മാർട്ടിൻ അടിച്ചകറ്റാൻ ശ്രമിച്ച പന്ത് എംബാപ്പെയുടെ ശരീരത്തിൽ തട്ടി വലയിൽ കയറിയാണ് റയൽ ആദ്യം മുന്നിലെത്തിയത്. തുടക്കം മുതൽ തന്നെ ശക്തമായ പോരാട്ടമാണ് റയൽ പുറത്തെടുത്തത്. മത്സരത്തിൽ യാൻ ഡിയോമാണ്ടെയുടെ കാലിൽ ജോവാവോ കാൻസെലോ ഫൗൾ ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നായി കുറയ്ക്കാൻ റയൽ മാഡ്രിഡിനായി. 2 പോയിന്‍റ് വ്യത്യാസത്തിൽ അത്ലറ്റികോ മാഡ്രിഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
🚨🎥 | Kylian Mbappé goal for Real Madrid against FC Barcelona at Spotify Camp Nou. https://t.co/RmdUd4yO2O
— Culers Pro (@CulersPro) October 25, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബാഴ്‌സലോണയുടെ ശക്തമായ ഓഫ്‌സൈഡ് ട്രാപ്പിനെ മറികടക്കാൻ മിഡ്‌ഫീൽഡർമാരെ ആക്രമണത്തിന് നിയോഗിച്ച തന്ത്രമാണ് മത്സരത്തില്‍ വഴിത്തിരിവായതെന്ന് മത്സരശേഷം റയല്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞു.ബാഴ്‌സയുടെ പ്രതിരോധത്തെ തകർക്കാൻ ഫോർവേഡുകളേക്കാൾ മിഡ്‌ഫീൽഡർമാർക്ക് സാധിക്കും. അറ്റാക്കർമാർ ഓടിക്കയറിയാൽ ബാഴ്‌സയുടെ പ്രതിരോധം അവരെ ഓഫ്‌സൈഡ് കെണിയിൽപ്പെടുത്തും അല്ലെങ്കിൽ ഗോൾകീപ്പർ ജോവാൻ ഗാർസിയ പന്ത് തട്ടിയെടുക്കും. അതുകൊണ്ടാണ് കാമാവിംഗയോടും ബെല്ലിംഗ്ഹാമിനോടും ആ സ്പേസിലേക്ക് ആക്രമിച്ചു കയറാൻ ഞാൻ നിർദ്ദേശിച്ചത്, അത് കൃത്യമായി ഫലം കണ്ടു- മൊറീഞ്ഞോ പറഞ്ഞു. മത്സരത്തിലെ മാച്ച് റഫറിയുടെ പ്രകടനത്തെ അഭിനന്ദിച്ച മൊറീഞ്ഞോ വാറിനെ വിമർശിക്കുകയും ചെയ്തു. മത്സരത്തിന്‍റെ അറുപതാം മിനിറ്റിൽ യാൻ ഡിയോമാണ്ടെയുടെ കാലിൽ ബാഴ്‌സലോണയുടെ ജോവാവോ കാൻസെലോ ചവിട്ടിയ സംഭവത്തെക്കുറിച്ചായിരുന്നു മൗറിഞ്ഞോയുടെ പരാതി. റഫറി മികച്ച രീതിയിലാണ് മത്സരം നിയന്ത്രിച്ചത്. എന്നാൽ അറുപതാം മിനിറ്റിൽ വാര്‍ ഉറക്കത്തിലായിരുന്നു. ഡിയോമാണ്ടെയ്‌ക്കെതിരെ കാൻസെലോ നടത്തിയത് വ്യക്തമായ ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗളായിരുന്നുവെന്നും മൗറീഞ്ഞോ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!