
പാരീസ്: പോയവർഷത്തിൽ ഗോൾവേട്ടയിൽ ഒന്നാമനായി കിലിയൻ എംബാപ്പേ. അസിസ്റ്റിൽ ലിയോണൽ മെസിയാണ് മുന്നിൽ. 2022ൽ ഫ്രാൻസിനും പി എസ് ജിക്കുമായി 56 മത്സരങ്ങളില്‍ നിന്ന് കിലിയൻ എംബാപ്പേ നേടിയത് 56 ഗോളുകൾ. ശരാശരി ഒരു മത്സരത്തില്‍ ഒരു ഗോള്‍ വീതം. ഖത്തർ ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൺ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പേ ആയിരുന്നു.
43 മത്സരങ്ങളില്‍ നിന്ന് 46 ഗോളുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡാണ് രണ്ടാം സ്ഥാനത്ത്. ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിലെത്തിയ ഹാലൻഡ് അസാധാരണ സ്കോറിംഗ് മികവോടെയാണ് മുന്നേറുന്നത്. പ്രീമിയർ ലീഗിൽ പതിനഞ്ച് കളിയിൽ ഇരുപത്തിയൊന്ന് ഗോൾ ഹാലന്‍ഡ് ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.
അസിസ്റ്റിൽ ലിയോണൽ മെസിയെ വെല്ലാൻ 2022ലും ആരുമുണ്ടായില്ല. അർജന്‍റീനയെ ലോക ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസി പോയവർഷം നൽകിയത് 30 അസിസ്റ്റുകൾ. 51 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളും മെസി സ്വന്തം പേരിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!