മെസിയും എംബാപ്പെയും നെയ്മറും ഗോളടിച്ചു; ഫ്രഞ്ച് ലീഗിലെ ത്രില്ലര്‍ പോരില്‍ പി എസ് ജിക്ക് നാടകീയ ജയം

Published : Feb 20, 2023, 08:06 AM ISTUpdated : Feb 20, 2023, 10:27 AM IST
മെസിയും എംബാപ്പെയും നെയ്മറും ഗോളടിച്ചു; ഫ്രഞ്ച് ലീഗിലെ ത്രില്ലര്‍ പോരില്‍ പി എസ് ജിക്ക് നാടകീയ ജയം

Synopsis

87ാം മിനിറ്റില്‍ എംബാപ്പേയിലൂടെ സമനില ഗോള്‍ കണ്ടെത്തിയത് പി എസ് ജിക്ക് ആശ്വാസമായി.എങ്കിലും സമനിലയുടെ നിരാശയില്‍ ഗ്രൗണ്ട് വിടേണ്ടിവരുമെന്ന് കരുതിയിരിക്കെ ഇഞ്ചുറിടൈമിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ മെസി പി എസ് ജിയുടെ ജയമുറപ്പിച്ച നാലാം ഗോള്‍ നേടി.  

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് നാടകീയ ജയം.ഇഞ്ചുറി ടൈമിൽ ലിയോണൽ മെസി നേടിയ ഗോളിൽ പി എസ് ജി, ലിലിയെ തോൽപിച്ചു 87-ാം മിനിറ്റുവരെ രണ്ടിനെതിരെ മൂന്ന് ഗോളിന് പിന്നിൽ നിന്ന പി എസ് ജി എംബാപ്പേ, നെയ്മർ,മെസി എന്നിവരുടെ മികവിൽ മൂന്നിനെതിരെ നാല് ഗോളിന് ജയം സ്വന്തമാക്കുകയായിരുന്നു.

11-ാം മിനിറ്റിൽ എംബാപ്പേ സ്കോറിംഗിന് തുടക്കമിട്ടു.17ാം മിനിറ്റിൽ നെയ്മർ പി എസ് ജിയുടെ ലീഡുയർത്തി.എന്നാല്‍ 24-ാം മിനിറ്റില്‍ ബഫോഡ ഡിയാകൈറ്റിലൂ ലിലി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ 2-1 ലീഡ‍ുമായി ഗ്രൗണ്ട് വിട്ട പി എസ് ജിയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ജൊനാഥന്‍ ഡേവിഡ് പെനല്‍റ്റിയിലൂടെ ലിലിയെ ഒപ്പമെത്തിച്ചു. 69-ാം മിനിറ്റില്‍ ജൊനാഥന്‍ ബോംബ ലിലിക്ക് ലീഡ് നല്‍കിയതോടെ പി എസ് ജി വീണ്ടും ഞെട്ടി. തുടര്‍ തോല്‍വികളില്‍ വലയുന്ന പി എസ് ജി മറ്റൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തുമെന്ന് ആരാധര്‍ കരുതി.

സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്

എന്നാൽ 87ാം മിനിറ്റില്‍ എംബാപ്പേയിലൂടെ സമനില ഗോള്‍ കണ്ടെത്തിയത് പി എസ് ജിക്ക് ആശ്വാസമായി. എങ്കിലും സമനിലയുടെ നിരാശയില്‍ ഗ്രൗണ്ട് വിടേണ്ടിവരുമെന്ന് കരുതിയിരിക്കെ ഇഞ്ചുറിടൈമിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ മെസി പി എസ് ജിയുടെ ജയമുറപ്പിച്ച നാലാം ഗോള്‍ നേടി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി എസ് ജിക്ക് തിരിച്ചടിയായി.ഫ്രഞ്ച് ലീഗില്‍ 24 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാൻ ഏഴ് പോയന്‍റ് ലീഡാണ് പി എസ് ജിക്കുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്