മെസി ടീം ക്യാംപില്‍; ആത്മവിശ്വാസത്തോടെ അര്‍ജന്‍റീന

By Web TeamFirst Published Mar 19, 2019, 3:44 PM IST
Highlights

ഫിഫ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്ന ലിയോണല്‍ മെസി സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നു. സ്‌പെയിനില്‍ വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന ടീമിനൊപ്പമാണ് മെസിയും പരിശീലനം നടത്തിയത്.

മാഡ്രിഡ്: ഫിഫ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്ന ലിയോണല്‍ മെസി സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നു. സ്‌പെയിനില്‍ വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന ടീമിനൊപ്പമാണ് മെസിയും പരിശീലനം നടത്തിയത്. റയല്‍ മാഡ്രിഡ് പരിശീലന മൈതാനത്താണ് അര്‍ജന്റീനയുടെ ക്യാംപ്.

വെള്ളിയാഴ്ചയാണ് സൗഹൃദമത്സരം. 2018ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം മെസ്സി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ മാസം 26ന് മൊറോക്കോയ്‌ക്കെതിരെയും അര്‍ജന്റീനയ്ക്ക് മത്സരമുണ്ട്. മെസി ആണ് അര്‍ജന്ററീനയുടെ നായകന്‍.

എന്നാല്‍ മറ്റു മുതിര്‍ന്ന താരങ്ങളെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സെര്‍ജിയോ റൊമേറോ എന്നിവരെല്ലാം പുറത്ത് തന്നെയാണ്. യുവന്റസ് താരം പൗളോ ഡിബാല ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍ മിലാന്റെ മൗറോ ഇക്കാര്‍ഡി പുറത്തിരിക്കും.

click me!