പരിക്ക്; ലൂയിസ് സുവാരസിന് രണ്ടാഴ്ച വിശ്രമം

By Web TeamFirst Published Mar 19, 2019, 2:43 PM IST
Highlights

പരിക്കേറ്റ ലൂയിസ് സുവാരസിന് രണ്ടാഴ്ച വിശ്രമം അനുവദിച്ചതായി ബാഴ്‌സലോണ അറിയിച്ചു. ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനിടയിലാണ് സുവാരസിന് പരിക്കറ്റത്. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് ബാഴ്‌സലോണ വിജയിച്ചിരുന്നു.

ബാഴ്‌സലോണ: പരിക്കേറ്റ ലൂയിസ് സുവാരസിന് രണ്ടാഴ്ച വിശ്രമം അനുവദിച്ചതായി ബാഴ്‌സലോണ അറിയിച്ചു. ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനിടയിലാണ് സുവാരസിന് പരിക്കറ്റത്. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് ബാഴ്‌സലോണ വിജയിച്ചിരുന്നു. 

ഉറുഗ്വേ ടീമിന്റെ മത്സരത്തില്‍ നിന്ന് സുവാരസ് പിന്മാറിയെന്നും, ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്നും സ്പാനിഷ് ക്ലബ്ബ് അറിയിച്ചു. ഈ മാസം 30ന് എസ്പാനിയോളിനെതിരായ മത്സരത്തില്‍ സുവാരസ് കളിച്ചേക്കും. സ്പാനിഷ് ലീഗില്‍ നിലവില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

28 കളിയില്‍ 66 പോയിന്റുള്ള ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയിന്റിന് മുന്നിലാണ്.

click me!